എന്തെന്നില്ലാത്തവർ

എന്ത് ചെയ്യണം ചെയ്യരുത് … എന്ത് കുടിക്കണം കുടിക്കരുത് … എന്ത് വിശ്വസിക്കണം വിശ്വസിക്കരുത്… എന്ത് വായിക്കണം വായിക്കരുത്… എന്ത് ചിന്തിക്കണം ചിന്തിക്കരുത്… എന്തെന്നില്ലാത്ത അന്തം വിട്ടിരിക്കുംന്നേരം… എന്ത് പറ്റിയെന്നു വെറുതെ ചോദിക്കണം… എന്തിനാണേലും പഴിക്കണം മുൻ ചെയ്തികളെ… എന്താണ് കാരണമെന്ന് പറയരുത് പറയിക്കരുത്… എന്ത് നിങ്ങൾ വിചാരിച്ചാലും ഇതാണടോ… അന്തമില്ലാവരേ സ്വേച്ഛാധിപത്യം…!...

കഷ്ടം

തന്റെ ജോലിയാണ് ഏറ്റവും കഷ്ടമെന്നും താൻ ദുരിതങ്ങൾക്ക് മാത്രമായി ജനിച്ചവനാണെന്നും മറ്റുള്ളവർ നല്ല സുഖത്തിലുമാണെന്നുള്ള അങ്ങയുടെ അന്ധമായ ചിന്തകളുണ്ടല്ലോ..? എങ്കിൽ തിരിച്ചറിഞ്ഞീടുവിൻ എല്ലാത്തിനും അതിന്റെ തോതനുസരിച്ചുള്ള കഷ്ടമുണ്ടടോ… കൂടുതൽ മണ്ണ് വേണ്ടവൻ കൂടുതൽ കുഴിക്കും… കൂടുതൽ വിയർത്തും സഹിച്ചും…...

തിരിച്ചു പോക്ക്

ശീതീകരിച്ച കാറിൽ യാത്രക്ക് മുന്നത്തെപോലെ സമാധാനമില്ല… ഇനി കുറച്ചു നാൾ പൊതുയാത്രയാവാം… ബസ്സിലും കിട്ടിയില്ല ആ പണ്ടത്തെ സന്തോഷം… എങ്കിൽ ഇനി ബൈക്കിൽ ആവുമെന്ന് കരുതി അതും പരീക്ഷിച്ചു. പക്ഷെ, നിരാശ മാത്രം ബാക്കി… അപ്പോഴാണ് സൈക്കിൾ ഓർമ വന്നത്… ഉടനെ ഗിയര് സൈക്കിൾ ഓർഡർ ചെയ്തു… വേഗത കൂടിയതിനാൽ പ്രകൃതിയെ കാണാനൊക്കുന്നില്ല… എങ്കിൽ ഗിയര് ഇല്ലാത്തത് വാങ്ങി, ഒരു മാറ്റവുമില്ല… പിന്നെ നടന്നാലോ എന്നായി… നടത്തം തുടങ്ങി…...

മാറ്റങ്ങൾ

ബാംഗ്ലൂരിനോട് തൽകാലം വിടപറഞ്ഞു. പോരുന്ന ഇടക്ക് പരിചയപ്പെട്ട #saytrees .. Miyawaki മെത്തെട് ഉപയോഗിച്ച് കാട് ഉണ്ടാക്കുന്ന ഒരു പറ്റം ചെറുപ്പക്കാരും ചെറുപ്പകാരികളും. ഒറ്റത്തവനയെ പോവാൻ അവസരം കിട്ടിയുള്ളൂ ഇപ്പോഴും ഉണ്ട് ഇനിയും മരങ്ങളും നടാനും കാടുണ്ടാക്കാനും ഉള്ള ഇഷ്ടം. അതോണ്ട് ഓഫീസിൽ ഇട്ട പേരാണ് മരഭൂതം, നല്ല ഇഷ്ടമായിരുന്നു അതും. എങ്കിലും നാട്ടിൽ വന്നു. കുറച്ച് സ്ഥലം വീട്ടുകാർ വാങ്ങിച്ചിട്ടതോണ്ട് അതിൽ പറ്റുന്ന പോലെ കുറച് കൃഷി...

വീണ്ടും സൈക്കിൾ

ഞാൻ വലിയ cyclist ഒന്നുമല്ല. ഒരാഗ്രഹം പ്രകൃതിയെ കാണാൻ അതുണ്ട് തുടങ്ങിയതാ. സൈക്കിൾ ചവിട്ടൽ മുന്നേ ഉണ്ടാർന്ന് പക്ഷെ അധികം ദൂരം പോയിട്ടില്ലാർന്നു.ബംഗളുരുവിൽ ആയിരുന്നു ജോലി ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പേർ. അവിടെ ചില ആളുകൾ സൈക്കിൾ ചവിട്ടുന്നത് കൗതുകത്തോടെയാണ് ഞാൻ കണ്ടിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം ഗിയര് സൈക്കിൾ ചവിട്ടാൻ മോഹം സൈക്കിൾ ന്റെ റേറ്റ് നോക്കി ഓൺലൈനിൽ 7 ആരിരുന്നു സ്റാറ്ററിംഗ്‌. അങ്ങനെ 2 വർഷത്തോളം കാത്തിരുന്നു...