2020
കഴിഞ്ഞ 2020 തുടങ്ങുമ്പോഴേ ആളുകൾ പറയുന്നുണ്ടാർന്ന് നല്ല വർഷമാണ്. പക്ഷേ ഒരു കൊല്ലം ഇങ്ങനെ പോയെന്ന് ഒരു പിടിയും കിട്ടുന്നില്ല. ഒന്നും എഴുതാൻ പോലും പറ്റിയില്ല. എങ്കിലും ഒരു പാട് പാഠങ്ങൾ പഠിപ്പിച്ച വർഷം. അസുഖങ്ങൾ ബാധിച്ച് വീടിനുള്ളിൽ അവശനിലയിൽ കഴിയേണ്ടി വരുന്നറുടെ അവസ്ഥകൾ. ഒറ്റക്ക് താമസിക്കുന്നവരുടെ വേദനകളും യാതനകളും. ഒറ്റപ്പെടലിൽ പല ആളുകളെയും ചില പ്രമുഖരെയും മരണത്തിലേക്കായിരുന്നു നയിച്ചത്. ലോകവും രാജ്യവും അടച്ചിടാൻ അതികാരികൾ തീരുമാനിച്ചപ്പോൾ. പട്ടിണിയും...
വിപ്ലവത്തെ ഏറ്റെടുക്കുന്ന കുരുന്നുകൾ
ഇവിടെ ഡൽഹിയിൽ ഇന്നലെ ഉച്ചക്ക് മുന്നാണ് മുദ്രാവാക്യത്തിന്റെ മുഴക്കം കേട്ട് ഓഫീസിന്റെ നാലാം നിലയിൽനിന്ന് നോക്കുമ്പോൾ കണ്ടത് നല്ല ഒന്നാന്തരം കാഴ്ചയാണ്. ഒരു കൂട്ടം കുഞ്ഞു കുട്ടികൾ കോൺക്രീറ്റ് മരങ്ങൾക്കിടയിൽ ആസാദി മുഴക്കുകയാണ്. നല്ല ശക്തിയുള്ള ശബ്ദമാണ് അവരുടേത്.ബിൽഡിംഗിൽ ഉള്ള കുറച്ചു ആളുകൾ എന്താടാ എന്നാ നിലയിൽ നോക്കുന്നുണ്ടായിരുന്നു. എങ്കിലും കണ്ടുനിൽക്കാൻ കാണികൾ കുറവായിരുന്നു. ഇതൊന്നും കാര്യമാക്കാതെ അവർ പല ഗല്ലികളിലൂടെയും ആ ആർജവത്തിന്റെ ജാഥ നടത്തി. ചിലപ്പോഴൊക്കെ...
ആ ആറുമിനിട്ട്ന് 46 മണിക്കൂർ വിലയുണ്ടാർന്ന്.
രണ്ട് മാസം മുന്നേ തീരുമാനിച്ചതാണ് പങ്കുന്‍റെ (റിയാസ്ക ബാംഗ്ലൂർ തെ കട്ട ഫ്രെണ്ട്) കല്യാണത്തിന് പോകണം. ആ മൂന്ന് ദിവസം കളർ ആക്കണമെന്ന്.അതൊണ്ടുതന്നെ 3 ആഴ്ച മുന്നേ ബുക്ക് ചെയ്തു. കോഴിക്കോട് വിമാനം.ഇടക്കൊക്കെ ഇങ്ങനെ എടുത്തു നോക്കാറുണ്ട് സ്റ്റാറ്റസ്.പോകാൻ ഉദ്ദേശിച്ചതിന്റെ തലേന്ന് വിമാനത്തിന്റെ സമയപട്ടിക ഒന്ന് പുതുക്കി 2 മണിക്കൂർ കൂടി അങ്ങ് കൂടി.രാവിലെ ഉദ്ദേശിച്ച സമയത്ത് ഇറങ്ങാൻ സാധിച്ചില്ല പൂരി കഴിക്കാൻ പോയതാ അരമണിക്കൂർ അവിടെ പോയി.ഡൽഹിയിലെ...
എന്റെ ഭാഷ
ഞാൻ ഇൗ കണ്ടതും കാണാത്തതും ആയ ഓരോ ഇന്ത്യൻനാണ്. എന്റെ ഭാഷ നല്ല ഭാഷയാണല്ലോ… എന്റെ അച്ഛന്റെയും അമ്മയുടെയും ഭാഷയാണ്… എന്റെ മുത്തചന്മാരും മുങ്കാമികളുടെയും ഭാഷയാ. എന്റെ കാത് കേൾക്കാൻ ഇഷ്ടപ്പെടുന്ന ഭാഷ… എന്റെ നാക്ക് സംസാരിക്കാൻ വിതുമ്പുന്ന ഭാഷ എന്റെ നേത്രങ്ങൾ കാണാൻ കൊതിക്കുന്ന ഭാഷ… എന്റെ നിലനിൽപ്പ് തന്നെയാണ് എൻ ഭാഷ… എന്റെ പൈദൃകതെ മാറ്റാൻ നിങ്ങളാരാ… എന്റെ ഭാഷ പോലെ മാനിക്കുന്നു നിന്റെ ഭാഷയെയും…...
മഴക്കാറിനെ അങ്ങു ആകാശത്തു പോയി കണ്ട്
ദൈവമേ അങ്ങേക്ക് പ്രണാമം… അങ്ങയുടെ ഈ കാണുന്ന സൃഷ്‌ടി വൈഭവങ്ങൾക്ക്… തൂണുകളില്ലാതെ പരന്നു കിടക്കുന്ന ഈ ആകാശം 🙏🏽 ആദ്യമായാണു ഇൗ സാഹസത്തിന് ഒരുങ്ങുന്നത്… വിമാനം കേറി അടിയന്തരമായി ഡൽഹി എത്തണം… ഉപ്പ പ്രവാസിയാർന്ന് ഒരുപാട് വീമാന യാത്രകൾ നടത്തിയതാണ്… പോരുമ്പോൾ പറഞ്ഞു ബോടിങ് പാസ് കിട്ടിയാൽ പറയണം അപ്പോ പോകുമെന്ന് ഉപ്പ… പുറത്തുള്ള പട്ടാളക്കാരന്റെ ചെക് കഴിഞ്ഞു ഞാൻ ഉള്ളിൽ കയറി… അവിടെ കുറെ എയർലൈൻ കൗണ്ടർ...