ചിരിയുടെ ആഴം
ചിലരുടെ ചിരികൾ ശ്രദ്ധിച്ചിട്ടില്ലേ..? സന്തോഷം കൊണ്ടലത്തല്ലലാവും … ചിലത് ചിലരെ കാണിക്കാൻ വേണ്ടിയാകും … മറ്റു ചിലതുണ്ട് ഉള്ളിലെ ദുഃഖങ്ങളെ ആരും ചികയാതിരിക്കാൻ… ചില്ലിട്ടടച്ച ചിരികൾ … വേദനയും ദുഃഖവും നിറഞ്ഞു വിങ്ങാനിരിക്കുന്ന കടൽ പോലെ … ഒന്ന് ആഞ്ഞടിക്കാൻ തീരമില്ലാതെ നിലക്കുന്ന തിരകളെ പോലെ… പലപ്പോഴും നാം തിരിച്ചറിയാതെയും പോകുന്ന സങ്കട കടൽ… വറ്റിവരണ്ടുപോകുമ്പോൾ മാത്രമാവും തന്റെ ആഴം നമ്മളറിയുള്ളൂ…...
കൂട്ടം
ചുറ്റിനെല്ലാവരും ചുറ്റിനിൽക്കുന്നുണ്ട് എങ്കിലും അകത്തളത്തിൽ ഞാനിപ്പോഴും തനിച്ചാണ്. ഒന്നു മിണ്ടാൻ പോലെയും ആരുമില്ല. മിണ്ടുമ്പോഴൊന്നും അകത്തളത്തിലുള്ളവ പുറത്തുവരാറില്ല....
ഒഴുക്ക്
ഒറ്റക്കായപ്പോളൊക്കെ അങ്ങോട്ടെന്നില്ലാതെ ഒഴുകിനടക്കാൻ നല്ല വേഗമായിരുന്നു … ആരോടും ചോദിക്കണ്ട പറയണ്ട ബോധിപ്പിക്കേണ്ട … ഒഴുകാൻ സ്ഥലമുള്ളടിടത്തേക് ശാന്തമായി ഒഴുകുക. ഒഴുക്കിനിടയിൽ വന്നു ചേർന്ന മറ്റുചില ഓളങ്ങളാണ് പലതും പഠിപ്പിച്ചത് … ഒന്നിച്ചൊഴുകിയാൽ ഒരുപാട് ദൂരം അതികം പൊട്ടലല്ലില്ലാതെ ഒഴുകാമെന്ന് . ഒന്നിച്ചൊഴുക്കിനടയിൽ എപ്പോഴോ വന്നു ചേർന്ന ഓളങ്ങൾ ഊളിയിൽ മറഞ്ഞിരിക്കുന്നു… ഒറ്റക്കൊഴുകൾ ഇപ്പൊ മുന്നത്തെ പോലെ ആവേശമില്ല. ഇപ്പോഴും തിരിച്ചവരില്ലെന്നറിഞ്ഞിട്ടും തിരച്ചിലായാണ് ഊളിയിട്ട് പോയ ഓളത്തെ …...
മനസ്സിന്റെ ഉൾത്തടങ്ങളിലേക്
ചിലപ്പോഴൊക്കെ തോന്നാറുണ്ട് ഒറ്റക്കിരിക്കുന്നത് സുഖമാണെന്ന്. പണ്ടെപ്പോഴേ എന്റെ വീട്ടിലെ റൂമിന്റെ ചുമരിൽ ഞാൻ എഴുതിയിരുന്നു “ഒറ്റക്കിരിക്കുമ്പോൾ ശാന്തനാണ് ഒന്ന് കൂടുമ്പോൾ പ്രാന്തനാവും” എന്ന്… ഉപ്പ പറഞ്ഞ പോലെ ചെയ്യുന്ന എന്ത് ജോലിയായാലും അതിനോട് സ്നേഹവും ആതാമാർത്ഥതയും കഴിവിന്റെ അങ്ങേയറ്റം പുലർത്താൻ ശ്രമിക്കാറുണ്ട്. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് പ്രധാന തൊഴിലായാണ് ഞാൻ സ്വീകരിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ ചെയ്യുന്ന ജോലിക്കും നല്ലപോലെ ഏകാഗ്രത വേണം അതിനർത്ഥം ഒറ്റക് മാത്രം ഇരിക്കണം എന്നുമല്ല, ഒന്നിച്ചിരിക്കാം ഇപ്പോഴും...
ഒറ്റ
ഒറ്റക്കിരിക്കുമ്പോൾ ഓർത്തെടുക്കാറുണ്ട് ഒറ്റപ്പെടലിൻ്റെ യാതനകൾ. ഒരുമിച്ചാവുമ്പോൾ ഒച്ചവെക്കുമ്പോൾ ഓർമയിലുണ്ട് ഒരിക്കൽ ഒറ്റക്കായിരുന്നുവെന്ന്. ഓർത്തിരുന്നില്ല ഒറ്റപെട്ടവരെപറ്റി കാരണം, അന്ന് ഓട്ടത്തിനിടയിൽ ഓർക്കാൻ ആർക്കാ സമയം.?! ഇന്നിപ്പോ, ഓടിതളർന്നിരിക്കുന്നു… ഓടിക്കൊണ്ടിരിക്കുന്നവരെ നോക്കി ഒച്ചവെക്കലെല്ലാതെ ഒന്നിനും ഒരുംമ്പെടാനാവില്ല. ഒച്ചിൻ്റെ ഓട്ടമ്പോലും ഒരുപാട് വേഗത്തിലാണ്. ഒറ്റപെടാൻ ഒറ്റക്കൊന്ന് ഒരുങ്ങിക്കൊള്ളു…...