ആ ആറുമിനിട്ട്ന് 46 മണിക്കൂർ വിലയുണ്ടാർന്ന്.

രണ്ട് മാസം മുന്നേ തീരുമാനിച്ചതാണ് പങ്കുന്‍റെ (റിയാസ്ക ബാംഗ്ലൂർ തെ കട്ട ഫ്രെണ്ട്) കല്യാണത്തിന് പോകണം. ആ മൂന്ന് ദിവസം കളർ ആക്കണമെന്ന്.
അതൊണ്ടുതന്നെ 3 ആഴ്ച മുന്നേ ബുക്ക് ചെയ്തു. കോഴിക്കോട് വിമാനം.
ഇടക്കൊക്കെ ഇങ്ങനെ എടുത്തു നോക്കാറുണ്ട് സ്റ്റാറ്റസ്.
പോകാൻ ഉദ്ദേശിച്ചതിന്റെ തലേന്ന് വിമാനത്തിന്റെ സമയപട്ടിക ഒന്ന് പുതുക്കി 2 മണിക്കൂർ കൂടി അങ്ങ് കൂടി.രാവിലെ ഉദ്ദേശിച്ച സമയത്ത് ഇറങ്ങാൻ സാധിച്ചില്ല പൂരി കഴിക്കാൻ പോയതാ അരമണിക്കൂർ അവിടെ പോയി.ഡൽഹിയിലെ സുഹൃത്തിന്റെ(മുനീർക) ഒരു ബാഗ് കൂടിയുണ്ടാർന്ന് കയ്യിൽ. അത് എത്തിക്കാൻ വേറെ ചങ്ങാദീം(അൽതാഫ്) ഉണ്ടാർന്ന് ഒന്നാം ടെർമിനൽ വരെ അവിടന്ന് ബസ് വിളിച്ച് അടുത്ത സ്ഥലത്തെത്തി.. ആദ്യമായാണ് അവിടെ കുറച്ച് തിരിഞ്ഞു കളിച്ചു അപ്പോഴാണ് മുകളിൽ ആണ് ചെക്കിൻ നടക്കുന്നതെന്നറിഞ്ഞു അങ്ങോട്ട് ഓടി അവിടെ അന്താരാഷ്ട്ര സ്ഥലം. വീണ്ടും ഡോമസ്റിക് ലോട്ട്‌ ഓടിയെത്തി 6 മിനുട്ട് വൈകി പോയി. പോകാൻ പറ്റില്ലെന്ന് പറഞ്ഞു നെഞ്ചിൻ എന്തോ പോലെ കണ്ണിൽ ഇരുട്ട് വന്നു മൂടി ഒന്നും കേൾക്കുന്നില്ല. പറയുമ്പോൾ വാക്കുകൾ ഇടറുന്ന്…
അവർ സമ്മതിച്ചില്ല. ഒരു പാട് കെഞ്ചി ചോദിച്ചു സമ്മതിച്ചില്ല.
മാനേജരെ കണ്ട് കാര്യം പറഞ്ഞു അദ്ദേഹം പറഞ്ഞു ഹാൻഡ് ബാഗ് ആണേൽ പോകാം ലഗ്ഗേജ് ഉണ്ടെൽ പറ്റില. തൂക്കം നോക്കി കൂടുതലാണ്. ആ എക്സ്ട്രാ ബാഗ് ഇല്ലേൽ പോകാർന്ന്. പോക്കൊളാൻ പറഞ്ഞു.ആദ്യം അവിടെ ഒരു ഭാഗത്ത് പോയിരുന്നു ഒന്നും ഓർമയില്ല. കൂട്ടുകാരനെ(ഷാഹിദ്) അറീച്ച് അവൻ പറഞ്ഞു വേറെ ടിക്കറ്റ് നോക്ക് അല്ലേൽ തിരിച്ചു വാ നാളെ പോവാം. എനിക്കാണേൽ കയ്യിൽ ഇനി കാശുമില്ല വന്നത് തന്നെ അവന്റെന്ന്(ഫയാസ്) കടം വേടിച്ചാണ്. അപ്പോഴാണ് ട്രെയിൻ നോക്കിയത് സീട്ടുണ്ട് ഒന്നും നോക്കിയില്ല ഉള്ള കാശോണ്ട് ബുക്ക് ചെയ്തു. എന്നിട്ട് കുറച്ച് പണിപ്പെട്ടാണെലും(നേരിട്ട് പുറത്ത് വരാൻ പറ്റില്ല എന്ന് മനസ്സിലായി. എയർലൈൻ നെ സമ്മതം വേണം) അവിടന്ന് പുറത്തുവന്നു. പിന്നീട് അങ്ങോട്ട് ചെയ്യുന്നത് മൊത്തം പേശകാർന്ന്…കൂടുതലുള്ള ആ ബാഗ്… വലിയ കനമാ…
അതും താങ്ങി പിച്ച് ഒരു വിധം New Delhi railway എത്തിയത് ഓർക്കുമ്പോ തന്നെ പേടിയാ…അതിന്റെ ഇടക്ക്‌ ചില സഹ പ്രവര്ത്തകര് (സുബൈര്ക്ക, ഷിരാസ്‌ക) വിളിക്കുന്നുണ്ടാർണ്… ട്രെയിൻ ന്റേ സ്ഥലം മാരിക്കിടന്നതും ബേജാരിനൊപ്പം ആ ബാഗിന്റെ ഭാരം ഒന്നുടെ കൂട്ടി.അവിടെനിന്ന് ഒരു കോട്ടയം കാരനെ പരിചയപെട്ടു നമ്മുടെ ഫെൽഡാണ്.
Developer
ഉള്ളിൽ കിടന്നങ്ങു വീർപ്പുമുട്ടുന്ന ഇൗ സംഭവം അങ്ങ് വിളമ്പി തെല്ലുനേരം ആ വീർപ്പു മുട്ടുകൾ കുറഞ്ഞു വരുന്നതായി തോന്നി.
S4 എഴുകാണിക്കുന്നത് B4 nte boki… മുന്നോട്ട് പോയ ഞാൻ ഇനി വീണ്ടുംപിന്നോട്ട് ഓടണം എന്ന സത്യം തിരിച്ചറിഞ്ഞപ്പോൾ പടച്ചോനെ ഒന്ന് ആഞ്ഞ് വിളിച്ചു പോയി അറിയാതെ…പക്ഷേ ഇനിയും ആരോടെലും പറയണം അ ഉള്ളിലെ കഥകൾ ട്രെയിനിൽ കയറി ഒരു ആറുമണി ആയി ഞാൻ ഇരിക്കുന്നിടത് നിന്ന് അപ്പുറത്തേക്ക് നടന്നു അവിടെ ആളൊഴിഞ്ഞ വിശാലമായ സീറ്റ് ഞാൻ സൈഡിൽ ഇരുന്ന് ഫോൺ ചാർജ് നിട്ടു. അപ്പോഴാണ് അവിടെ ഒരു അപ്പൂപ്പൻ വന്നത് വെള്ള ഷർട്ടും വെള്ള മുണ്ടും. മലയാളി ഡാ… തിരുവനന്തപുരത്തെ എന്ന് ലഡ്ഡു പൊട്ടി… തലങ്ങും വിലങ്ങും സംസാരം തൊടങ്ങി… വിശേഷങ്ങൾ വർത്തമാനങ്ങളും… കൂട്ടത്തിൽ എന്റെ ആ വീമന കഥേം.ഇതിനിടക്ക് വഡോദരയിലെ ഒരു മണ്ടോദരൻ ഹിന്ദിക്കാരൻ ചോദിക്കാ കേരളം ഇന്ത്യയിൽ ആണോണ്.
ചിരിക്കാൻ തോന്നിയില്ല. കാരണം വഡോദര എനിക്കും അറിയില്ലാർന്ന്…അങ്ങനെ 2 ദിവസം ട്രെയിനിൽ കഴിച്ചു കൂട്ടി.വളരെ സുന്ദരമായ ഇന്ത്യയുടെ പല ഭാഗങ്ങളിലും കേറിയിറങ്ങി
കേട്ടു പരിചയമുള്ള കൊങ്കൺ റെയിവേയുടെ പാത അമ്പരിപ്പിക്കുന്നതാണ്…
ഇന്ത്യയുടെ ആത്മാവിൽ തുടിക്കുന്ന കർഷകരുടെ കൃഷിയിടങ്ങൾ. വ്യവസായങ്ങൾ… വെയിലും മഴയിലും മഞ്ഞും…ഒടുവിൽ കോഴിക്കോടു വന്നെത്തി…
പറഞ്ഞതിലും നേരത്തെയാണ് ട്രെയിൻ.
മുനീർക്ക കാത്തുനിൽക്കുന്നു…
മൂപ്പരുടെ വക കാപ്പീം വടേം…
എന്താ ടേസ്റ്റ്…
ഒന്ന് ഫ്രേഷായി അവിടെന്നന്നെ…
നേരെ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ എത്തി വീണ്ടും പടച്ചോനെ പരീക്ഷണം ബസ് പണി മുടക്ക്…
ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറയാം…അവസാനം ഒരു ബസ് കിട്ടി എങ്ങനേക്കെയോ കക്കാട് എത്തി അവിടെ വരാമെന്ന് പറഞ്ഞ മനു വിനെ വിളിച്ചു കിട്ടുന്നില്ല… നയാ പൈസ യില്ല പാട്ട് മാത്രം… അവസാനം അംജുക്ക വന്ന്… കല്യാണത്തിൽ എത്തി…

രാജ്യം നഷ്ടപെട്ട രാജാവിന്റെ ദുഃഖത്തിൽ ആ ബിരിയാണിയും ചിക്കനും അങ്ങ് കടിച്ചമർത്തി.

ദൈവമേ അങ്ങേക് പ്രണാമം…
ആ ആറുമിനിട്ട്ന്റ വില പഠിപ്പിച്ചു തന്നതിന്ന്… ഏറേ കാലാമായുള്ള ആ ട്രെയിൻ യാത്ര ആഗ്രഹം സഫലീകരിചഡ്തിന്ന്…സമാതാനാമായി ചിലതൊക്കെ ചിന്തിക്കാൻ ഉം ആലോചിക്കാൻ സമയം…കോട്ടയ്ക്കൽ നിന്ന് ബസ്‌കിട്ടി ഗുരുവായൂർ 9.30pm ന് എത്തിയപ്പോൾ വീണ്ടും പരീക്ഷണം ഇനി അടുത്ത ബസ്സ് 12.30 ന്….

Add a Comment

Your email address will not be published. Required fields are marked *