പോകണം ഞാൻ എന്നതിൽ നിന്നും നമ്മളിലേക്കുള്ള യാത്ര
Posted On February 10, 2019
പണ്ട് മുതലേ പഠിച്ചു വന്നതാണ് ഞാനെന്നത്…
ഇന്നിതാ നമ്മുടെ പാതി ബോധത്തിലും പടുകൂറ്റൻ വൃക്ഷമായി പന്തലിച്ചു നിൽപ്പു
ഞാൻ…
നമ്മുടെ ഒരോ സംസാരത്തിലും ഓരോ വർത്തമാനത്തിലും ഇന്ന്, ഞാൻ അറിഞ്ഞും അറിയാതെയും വന്നുകൊണ്ടേയിരിക്കുന്നു…
ഒരു പക്ഷെ ഒരു ദിവസത്തെ വർത്താനം ഒന്നെടുത്താൽ ഞാൻ തന്നെയായിരിക്കും ഒന്നാമൻ….
ഞാൻ മാത്രമായി ചടഞ്ഞു കൂടിയിരിക്കാതെ
പോകണം നമ്മളെ തേടിയുള്ള ചില യാത്രകൾ..
യാത്രകളിൽ, കണ്ണാടിയിൽ നോക്കിയാൽ കാണുന്ന ഞാൻ മാത്രമുള്ള ചിത്രങ്ങളെടുക്കാതെ നമ്മുടെ ചിത്രങ്ങൾ കൊണ്ടു നിറക്കാൻ ശ്രമിക്കണം…
എനിക്കുള്ള ആശയ ദാരിദ്ര്യം നമുക്കിണ്ടാവൽ അപൂർവം…
ഞാനെടുക്കുന്ന തീരുമങ്ങളെക്കാൾ നമ്മളെടുക്കന്ന തീരുമങ്ങൾക്കാവും ഏറേയുറപ്പും കരുത്തും…
എന്റെ പ്രശനങ്ങൾ നമ്മുടെ പ്രശനങ്ങൾ ആവുന്നിടത്താണ് തകർക്കാനാവാത്ത അരിഹാരങ്ങൾക്കു തുടക്കം കുറിക്കപ്പെടുന്നതും…