ഒഴുക്ക്
ഒറ്റക്കായപ്പോളൊക്കെ അങ്ങോട്ടെന്നില്ലാതെ ഒഴുകിനടക്കാൻ നല്ല വേഗമായിരുന്നു … ആരോടും ചോദിക്കണ്ട പറയണ്ട ബോധിപ്പിക്കേണ്ട … ഒഴുകാൻ സ്ഥലമുള്ളടിടത്തേക് ശാന്തമായി ഒഴുകുക. ഒഴുക്കിനിടയിൽ വന്നു ചേർന്ന മറ്റുചില ഓളങ്ങളാണ് പലതും പഠിപ്പിച്ചത് … ഒന്നിച്ചൊഴുകിയാൽ ഒരുപാട് ദൂരം അതികം പൊട്ടലല്ലില്ലാതെ ഒഴുകാമെന്ന് . ഒന്നിച്ചൊഴുക്കിനടയിൽ എപ്പോഴോ വന്നു ചേർന്ന ഓളങ്ങൾ ഊളിയിൽ മറഞ്ഞിരിക്കുന്നു… ഒറ്റക്കൊഴുകൾ ഇപ്പൊ മുന്നത്തെ പോലെ ആവേശമില്ല. ഇപ്പോഴും തിരിച്ചവരില്ലെന്നറിഞ്ഞിട്ടും തിരച്ചിലായാണ് ഊളിയിട്ട് പോയ ഓളത്തെ …...