2020

കഴിഞ്ഞ 2020 തുടങ്ങുമ്പോഴേ ആളുകൾ പറയുന്നുണ്ടാർന്ന് നല്ല വർഷമാണ്. പക്ഷേ ഒരു കൊല്ലം ഇങ്ങനെ പോയെന്ന് ഒരു പിടിയും കിട്ടുന്നില്ല. ഒന്നും എഴുതാൻ പോലും പറ്റിയില്ല. എങ്കിലും ഒരു പാട് പാഠങ്ങൾ പഠിപ്പിച്ച വർഷം.

അസുഖങ്ങൾ ബാധിച്ച് വീടിനുള്ളിൽ അവശനിലയിൽ കഴിയേണ്ടി വരുന്നറുടെ അവസ്ഥകൾ. ഒറ്റക്ക് താമസിക്കുന്നവരുടെ വേദനകളും യാതനകളും. ഒറ്റപ്പെടലിൽ പല ആളുകളെയും ചില പ്രമുഖരെയും മരണത്തിലേക്കായിരുന്നു നയിച്ചത്.

ലോകവും രാജ്യവും അടച്ചിടാൻ അതികാരികൾ തീരുമാനിച്ചപ്പോൾ. പട്ടിണിയും ദാരിദ്ര്യവും കൊണ്ട് വലഞ്ഞ പാവപെട്ട പ്രജകൾ ജീവനും കൊണ്ട് കിലോമീറ്ററോളം താണ്ടിയതിൽ ചിലർ വിശന്നു വലഞ്ഞു മരണത്തിന് കീഴടങ്ങി. ഹോർക് ഫ്രം ഹോം എന്നത് കേൾക്കാൻ സുഖമുള്ളവർ അനുഭവിച്ചവർ പറയുന്നു ഓഫീസ് മതിയെന്ന്.

കാശും ജോലിയും ഉള്ളവർ പുതിയ റിസിപ്പികളും പുതിയ പലഹാരങ്ങളും പുതിയ രൂടിനുകളും ഉണ്ടാക്കിയെടുക്കുന്ന തിരിക്കിലാർന്നു.

ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും മനുഷ്യൻ്റെ കണ്ണിൽ കാണാത്ത വൈറസ് ലോകം മുഴുവൻ അച്ചിടാൻ മതിയെന്ന് മനസ്സിലാകിതന്നിരിക്കുന്നു.

Add a Comment

Your email address will not be published. Required fields are marked *