ജീവിതത്തിലെ ഒരു വഴിത്തിരിവ് (2019 April 5)

നമുക്ക് പൊതുവേ ഉള്ള ചില അഭിപ്രായങ്ങളും സങ്കൽപ്പങ്ങളും ഉണ്ട്. ചിലപ്പോഴൊക്കെ അവ തെറ്റും മറ്റു ചിലപ്പോൾ ശെരിയുമാവാം പക്ഷെ, അളവ് കോലുകൾ അന്തിമമായി തീരുമാനിക്കേണ്ടത് നമ്മളാണ്… മറ്റുള്ളവരല്ല…

വർഷം രണ്ടായി ആലോചിച്ചു തുടങ്ങിയതാണ്… എന്തേലും വത്യസ്തമായി ചെയ്യണം എന്ന്. ഇന്ന് അതിലേക്കുള്ള യാത്രക്ക് തുടക്കം കുറിച്ചിരിക്കുകയാണ്…

ഏപ്രിൽ 5 തികച്ചും യാദൃച്ഛികമായി ആണ് ജ്യൂസ് വിൽപന തുടങ്ങാൻ തീരുമാനിച്ചത്. എന്തു ജോലിക്കും അതിന്റെതായ സുഖമുണ്ട് അതു കണ്ടെത്തിയാൽ അതൊരു ജോലിയാലി പ്രത്യേകിച്ചു നമുക്ക് തോന്നുകയുമില്ല…

ഏത് ജോലിയും നല്ല പോലെ സന്തോഷത്തോടെ ചെയ്യണമെന്ന ഉപ്പയുടെ പ്രത്യേക പരിശീലന നിർദേശങ്ങളും കൂട്ടിനുണ്ട് അദ്ദേഹത്തിന്റെ മികച്ച പിന്തുണയും…

ഒരു ദിവസത്തെ കച്ചോടത്തിൽ ഒരു പാട് പഠിക്കാൻ സാധിച്ചു. വെറുതെ കോഴ്സ് കഴിഞ്ഞു ജോലി കിട്ടാൻ കാത്തിരിക്കുന്ന പഠിച്ചത് മാത്രമേ ചെയ്യുമെന്ന വാശിയേക്കാൾ ഏറെ ഉത്തമം
ഇങ്ങനത്തെ എന്തേലും ചെയ്താൽ നന്നായിരിക്കുമെന്നു തോന്നുന്നു…

ഞാൻ പഠിച്ചത് കമ്പ്യൂട്ടർ സയൻസാണ്… നല്ല ഒരു ജോലീം ഉണ്ടാർന്നു… എങ്കിലും അവയെല്ലാൻ ഉപേക്ഷിച്ചു സ്വന്തമായി എന്തെലും ചെയ്യാമെന്ന് കരുതിയത്.
എങ്കിലും കമ്പ്യൂട്ടറും സോഫ്റ്റ് വെയറും ഇഷ്ടം പോകാതെ നിലനിക്കുന്നതിനാൽ ഫ്രീലാൻസ് ആയി വെബ്സൈറ്റ് ഡെവലപ്‌മെന്റ് ഉണ്ട് രാത്രി സമയങ്ങളിൽ.

അൻസാർ നമ്മടെ കട്ട കൂട്ടാണ് പണ്ട് തൊട്ട്. അവനും കൂടി ഒരു കുമ്മട്ടി (തണ്ണിമത്തൻ, ബത്തക്ക) ജൂസ് വിൽപന തൊടങ്ങി റോഡരികിലാണ്… ഞാൻ പോയി കച്ചവടത്തിന് പക്ഷെ ഇതു കണ്ടവർ കൊറേ പിന്തിരിപ്പിക്കാൻ വാദിച്ചു…

പക്ഷെ അവർക്കറിയില്ല ഇതു സംരംഭകൻ ആകാനുള്ള ഞങ്ങളുടെ ആദ്യ പടിയാണെന്നു. ചില പേടികൾ ഉണ്ടാർന്നു ഇപ്പോഴും ഉണ്ട് അവയെല്ലാം മെല്ലെ മെല്ലെ അകന്നു കൊണ്ടിരിക്കുകയാണ് തുടർന്ന് പോകാൻ തന്നെയാണ് തീരുമാനം.

വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്.
ഇതൊരു അടിത്തറയാണ് നാളെ വിജയിക്കുമ്പോൾ പറയാനുള്ള കഥകൾ.

ഒരു സഹായവും ചെയ്യാൻ പറ്റിയില്ലേലും എന്തേലും ഒരു നല്ല വാക്ക് പോസ്റ്റിവായി മാത്രം പറഞ്ഞാ മതി… അതു നാളെ ഞങ്ങൾ വിജയിക്കുമ്പോൾ നിങ്ങൾക്കും സന്തോഷം നൽകും എന്നുറപ്പുണ്ട്.

കാരണം ഞങ്ങൾക്ക്
വേറെയും ചില പദ്ധതികളുമുണ്ട്…

Add a Comment

Your email address will not be published. Required fields are marked *