സൈക്കിൾ തേരോട്ടം

ഞാൻ വലിയ cyclist ഒന്നുമല്ല. ഒരാഗ്രഹം പ്രകൃതിയെ കാണാൻ അതുണ്ട് തുടങ്ങിയതാ. സൈക്കിൾ ചവിട്ടൽ മുന്നേ ഉണ്ടാർന്ന് പക്ഷെ അധികം ദൂരം പോയിട്ടില്ലാർന്നു.
ബംഗളുരുവിൽ ആയിരുന്നു ജോലി ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പേർ.
അവിടെ ചില ആളുകൾ സൈക്കിൾ ചവിട്ടുന്നത് കൗതുകത്തോടെയാണ് ഞാൻ കണ്ടിരുന്നത്.

അങ്ങനെയിരിക്കെ ഒരു ദിവസം ഗിയര് സൈക്കിൾ ചവിട്ടാൻ മോഹം സൈക്കിൾ ന്റെ റേറ്റ് നോക്കി ഓൺലൈനിൽ 7k ആരിരുന്നു സ്റാറ്ററിംഗ്‌. അങ്ങനെ 2 വർഷത്തോളം കാത്തിരുന്നു ആമസോണിലും ഫ്ലിപ്കാർട്ടിലും പിന്നെ ഓഫ്‌ലൈൻ ആയും സൈക്കിൾ മേടിക്കാനുള്ള പൂതി അങ്ങ് വളർന്നു കിട്ടുന്ന ക്യാഷ് തികയാതെ.

എന്റെ കൊറേ കൂട്ടുകാരും വീട്ടുകാരും ബന്ധുക്കാരും കളിയാക്കി കൊന്നു പക്ഷെ മറ്റുചിലർ എന്നെ പ്രചോദിപ്പിച്ചു കൊണ്ടേയിരുന്നു അതിലൊരാണ് ന്റെ ചങ്ക് സകു (sarath chandran kannoth) എങ്കിൽ യാത്ര ചെയ്യാൻ പ്രചോദനം നൽകിയ shabeen (6 മാസം കൊണ്ടു ഉണ്ടായ ഫ്രണ്ട്). ഓരോ കളിയാക്കലും എനിക്കുള്ള പ്രജോതനമായിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ നുമ്മടെ കമ്പനി സാലറി കൂട്ടിത്തന്നു. ഞാൻ അപ്പൊ തീരുമാനിച്ചു സൈക്കിൾ മേടിക്കുമെന്നു. പിന്നെ സെർച്ചോ സെർച്ച്… അവസാനം കണ്ടെത്തി ഒരു സൈക്കിൾ കമ്പനി ബ്രൂക്ക്സ് ആദ്യമായ് ഞാൻ ആ പേര് കേട്ടത് ശ്രീലങ്കൻ ആണ്. 21 ഗിയര് സ്പീഡ്, ഹൈബ്രിഡ്, ഒറിജിനൽ റേറ്റ് 12,000 ബട്ട് ഫ്ലിപ്കാട് ഓഫർ കാരണം 6000 പിന്നെ HDFC  കാർഡ് വെച്ചാറിൽ വീണ്ടും കുറയും അതോണ്ട് ഫ്രണ്ടിന്റെ കാർഡ് വെച്ച 5500 രൂപക്ക് സൈക്കിൾ ഓർഡർ ചെയ്തു സുഹൃത്തുക്കളെ. മനസ്സിൽ എന്തെന്നലില്ലാത്ത സന്തോഷം അലതല്ലികൊണ്ടേയിരുന്നു. പിറ്റേ ദിവസം സാദനം വന്നു. ഞാൻ തന്നെ അതു അസ്സംബൾ ചെയ്തു.
പിന്നെ ഗിയര് സിസ്റ്റം പടിക്കലായി പണി ആദ്യമൊക്കെ ഗിയര് മാറ്റാൻ പേടിയായിരുന്നു. പതിയെ പഠിച്ചു. ബാംഗ്ലൂര് തന്നെ ചെറിയ ചെറിയ തേരോട്ടം നടത്തി. പിന്നെ എന്നും സൈക്കിൾ കുറച്ചേലും ചവിട്ടിയില്ലേൽ പറ്റില്ല എന്നായി മഴയും വെയിലും എല്ലാം അതിനു സാക്ഷിയായി.

അങ്ങനെ ഇരിക്കെ ബാംഗ്ലൂര് സാമൂഹിക സേവനങ്ങൾ നടത്തിവരുന്ന ഹിറാ വെൽഫയർ അസോസിയേഷൻ ന്റെ ഒരു പരിപാടിക്ക് പോകണമായിരുന്നു. ഞാൻ ഉള്ളിടത്തിന്ന് 33km ഉണ്ട് ഒരു സൈഡ്. ഞാൻ അതു എന്റെ collegues നോട് പറഞ്ഞപ്പോൾ വളരെ സഹതാപത്തോടെ നല്ലതല്ല എന്നുപദേശിചു കാരണം ഞാൻ ചെറുതാണ് ക്ഷീണിക്കും, പോവുന്ന വഴിയിൽ 10 km നീളമുള്ള പാലമുണ്ട അതോണ്ട് ബുദ്ദിമുട്ടായിരിക്കുമെന്നു അവർ വാർന്നിങ് തന്നു. അതു കേട്ടപ്പോ എന്റെ മനസ്സിൽ അതു(പാലം) സൈക്കിളിൽ കേറാൻ പൂതി വന്നു…
അടുത്ത ദിവസം രാവിലെ 2 ബോട്ടിൽ വെള്ളം 1 പാക്കറ്റ് ഗ്ലുക്കോസ് പീനട്ട്ബട്ടർ 2 നേന്ത്ര പഴം എന്നിവ എടുത്തു 6.30 am നു യാത്ര തൊടങ്ങി പ്രോഗ്രാം 9.30 ആയിരുന്നു. നല്ല ക്ലൈമാറ്റ ആയിരുന്നു. അങ്ങു ആഞ്ഞു ചവിട്ടി. രണ്ടര മണിക്കൂറിനു ശേഷം ആ പാലം എത്തി അപ്പോഴാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത് അതു express highway ആയിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ 80km സ്പീഡ് നിർദേശം കണ്ടാർന്നു. ചെറിയ ഭയത്തിൽ യാത്ര തുടർന്ന് കാരണം എല്ലാ വണ്ടികളും നല്ല സ്പീഡായിരുന്നു. പിന്നെ ആ പാലത്തിൽ ഒറ്റ സ്ഥലമുള്ളൂ നിർത്താൻ. എങ്കിലും അങ്ങു ചവിട്ടി അവസാനം അവിടെയെത്തി. ഞാൻ ആദ്യം എത്തി 33km 3hrs വലിയ സന്തോഷമായിരുന്നു അപ്പൊ. വരുന്നവഴിക്കാണ്‌ മനസ്സിലായത് സൈക്കിൾ ഒന്നും ആ പാലത്തിലൂടെ കടതൂല 😅.  അങ്ങോട് ചെന്ന എനിക് കന്നഡയിൽ ചീത്ത കേട്ടു ഞാൻ താഴത്തൂടി പൊന്നു നല്ല തെരക്കായതിനാൽ ഇടയിലൂടെ പോവാൻ നല്ല രസമായിരുന്നു. അങ്ങനെ ഞാൻ എന്റെ ആദ്യ ലോങ് റൈഡ് കഴിഞ്ഞെത്തി റൂമിൽ വളരെ ക്ഷീണിതനും അതിലേറെ സന്തോഷവാണ് എത്തിയത്. പിന്നെയും ചെറിയ റൈഡുകൾ തുടർന്നു കൊണ്ടേയിരുന്നു…

അങ്ങനെ ഇരിക്കുമ്പോഴാണ് തോന്നിയത് ആദ്യം എന്റെ കേരളം കാണാതെ പിന്നെ എന്ത് കർണാടക…

അതങ്ങനെയാണല്ലോ മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ…

Add a Comment

Your email address will not be published. Required fields are marked *