വിപ്ലവത്തെ ഏറ്റെടുക്കുന്ന കുരുന്നുകൾ

ഇവിടെ ഡൽഹിയിൽ ഇന്നലെ ഉച്ചക്ക് മുന്നാണ് മുദ്രാവാക്യത്തിന്റെ മുഴക്കം കേട്ട് ഓഫീസിന്റെ നാലാം നിലയിൽനിന്ന് നോക്കുമ്പോൾ കണ്ടത് നല്ല ഒന്നാന്തരം കാഴ്ചയാണ്. ഒരു കൂട്ടം കുഞ്ഞു കുട്ടികൾ കോൺക്രീറ്റ് മരങ്ങൾക്കിടയിൽ ആസാദി മുഴക്കുകയാണ്.

നല്ല ശക്തിയുള്ള ശബ്ദമാണ് അവരുടേത്.
ബിൽഡിംഗിൽ ഉള്ള കുറച്ചു ആളുകൾ എന്താടാ എന്നാ നിലയിൽ നോക്കുന്നുണ്ടായിരുന്നു. എങ്കിലും കണ്ടുനിൽക്കാൻ കാണികൾ കുറവായിരുന്നു. ഇതൊന്നും കാര്യമാക്കാതെ അവർ പല ഗല്ലികളിലൂടെയും ആ ആർജവത്തിന്റെ ജാഥ നടത്തി.

ചിലപ്പോഴൊക്കെ നമ്മളിൽ ഭയമുണ്ടാവാറുണ്ട് അല്ലേൽ എന്തിനാ ഇങ്ങനെ ഒച്ചയുണ്ടക്കുന്നത്‌ ഒന്നും നടക്കാൻ പോകുന്നില്ല എന്നൊക്കെ തോന്നിയേക്കാം പക്ഷേ അവരുടെ മുഖത്ത് അങ്ങനെ ഒന്നും തോന്നിയില്ല.

ആരാണ് ഇവരെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്? കുട്ടികൾ ചുറ്റും നടക്കുന്ന എല്ലാം നിരീക്ഷിക്കുന്നുണ്ട് അതിനോട് പ്രതികരിക്കുന്നു. ചിലത് നമ്മൾ കണ്ടില്ലെന്നു വരാം. മറ്റു ചിലത് കാണാത്ത ഭാവവും നമ്മൾ നടിക്കാറുമുണ്ട്.

Add a Comment

Your email address will not be published. Required fields are marked *