മാറ്റങ്ങൾ

ബാംഗ്ലൂരിനോട് തൽകാലം വിടപറഞ്ഞു.
പോരുന്ന ഇടക്ക് പരിചയപ്പെട്ട #saytrees .. Miyawaki മെത്തെട് ഉപയോഗിച്ച് കാട് ഉണ്ടാക്കുന്ന ഒരു പറ്റം ചെറുപ്പക്കാരും ചെറുപ്പകാരികളും. ഒറ്റത്തവനയെ പോവാൻ അവസരം കിട്ടിയുള്ളൂ ഇപ്പോഴും ഉണ്ട് ഇനിയും മരങ്ങളും നടാനും കാടുണ്ടാക്കാനും ഉള്ള ഇഷ്ടം. അതോണ്ട് ഓഫീസിൽ ഇട്ട പേരാണ് മരഭൂതം, നല്ല ഇഷ്ടമായിരുന്നു അതും.

എങ്കിലും നാട്ടിൽ വന്നു. കുറച്ച് സ്ഥലം വീട്ടുകാർ വാങ്ങിച്ചിട്ടതോണ്ട് അതിൽ പറ്റുന്ന പോലെ കുറച് കൃഷി ചെയ്യാമെന്ന് കരുതി. അങ്ങനെ ചില പച്ചക്കറികളും മരങ്ങളും നട്ടു. പിന്നെ അവിടെ ഉണ്ടായിരുന്നവ ഒന്നു സംരക്ഷിച്ചു (പ്ലാവ് ഇപ്പൊ എന്റെ 3 ഇരട്ടിയായി 😍. പടവലം വലുതായി വരുന്നുണ്ട് കൊള്ളിയും ഉഷാർ ആവുന്നുണ്ട് മാങ്ങ 2 തവണയായി ഇത്തിരി കിട്ടി). സ്കൂളിൽ പഠിക്കുന്ന കാലത്തും ഫ്രീ ടൈം കിട്ടിയാൽ ഇതാണ് പ്രിയം കളിക്കാൻ പോകുന്നതിലും സന്തോഷമാർന്നു. ചില ആളുകൾ അവിടെയും ഉണ്ടാർന്നു ‘പ്രാന്തൻ’ എന്നു വിളിക്കാൻ.
ഇപ്പൊഴും അതെനിക്ക് നിർത്താൻ തോന്നുന്നില്ല.
മരങ്ങളും ചെടികളും കാണുമ്പോൾ വല്ലാത്ത സന്തോഷമാണ്. അപ്പൊ കുറചു മരങ്ങൾ നടണം എന്ന ആഗ്രഹം വന്നു. എങ്കിൽ കുറച്ചു പ്രകൃതിയെ കാണണം എന്ന ആഗ്രഹവും വന്നു (സഞ്ചെരിക്കാനുള്ള തൊര) അപ്പൊ ഫേസ്ബുക്ക് ഇൽ സെർച്ച് ചെയ്തു കണ്ടെത്തി കിടിലൻ ഗ്രൂപ്പ്… കാരണം സഞ്ചാരി ഗ്രൂപ്പ് ന്റെ കവർ ഫോട്ടോയിലുള്ള വാക്കുകൾ എന്റെ ഉള്ളിൽ ഞാൻ എവിടെയോ സൂക്ഷിച്ചെതുമായി സാമ്യമുള്ളത് പോലെ… പ്രകൃതിയെ കാണണം അതിനെ കളങ്ക പെടുത്താതെ.
അതോണ്ടാവും സൈക്കിൾ എന്റെ മനസ്സിൽ ഓടിയെത്തിയതും പുതിയ ജോലി നോക്കിയപ്പോഴും ഇൻഫോ പാർക്കിൽ ആദ്യം നോക്കിയത് സാലറി ആയിരുന്നില്ല പുറത്തു കാണുന്ന മരങ്ങളെ ആയിരുന്നു…

അങ്ങനെയിരിക്കെ ഒരു ദിവസം
വീടിന്റെ അടുത്തു (തൃപ്രയാർ) എന്റെ സഹപാഠി , വീടിന്റെ അടുത്തു തന്നെ ഇതുപോലെ സൈക്കിൾ റൈഡ് നു പോവുന്നവന്റെ നമ്പർ തന്നു അവനു ടീം ഉണ്ട് എന്നൊക്കെ പറഞ്ഞു. അയാളെ വാട്‌സ്ആപ്പ് വഴി പരിചയപെട്ടു വന്നപ്പോ ആ ഗെഡി ഇക്കാടെ ക്ലാസ്സ്മേറ്റാണ്. അയാൾ തൃപ്രയാർ അടുത്തുള്ള 73 പേരടങ്ങുന്ന റൈഡിങ് ഗ്രൂപ്പിൽ ആടാം എന്നു പറഞ്ഞു ഞാൻ സന്തോഷത്തോടെ സമ്മതിച്ചു. രണ്ടു മൂന്നു ദിവസത്തേക്ക് നോ റീപ്ലേ, ഒന്നൂടി ചോദിച്ചു അപ്പൊ പറഞ്ഞു അവർ തമ്മിൽ എന്തോ സൗദര്യ പിണക്കം ഉണ്ടെന്നു… ഞാൻ പോയില്ല ചോദിക്കാൻ (കടുക്കൻ ഇട്ടതു പോയാൽ കടിഞ്ഞാണിട്ടത് വരും).

അവിടെ നിന്ന് ചില സോളോ തേരോട്ടങ്ങൾ നടത്തി തുടങ്ങി. കടൽ, പുഴ ആയിരുന്നു അതിൽ മുഖ്യൻ (നാട്ടിക കടൽ, വലപ്പാട് കടൽ, തൃപ്രയാർ പുഴ , പേരിങ്ങോട്ട്കാര തൂക്കു പാലം അങ്ങനെ അങ്ങനെ…).

അങ്ങനെയിരിക്കുമ്പോൾ ഓർത്തത് പണ്ട് പഠിച്ച സ്കൂൾ ഹോസ്റ്റൽ ഒക്കെ ഒന്നു കാണാം എന്നു വീട്ടിൽ നിന്നു 20 km ആണ് ദൂരം. സ്ഥലം മൂർക്കനാട്, കരുവന്നൂർ, എട്ടുമന. അങ്ങനെ രാവിലെ 6 മണിക്ക് രാത്ര തൊടങ്ങി. കഴിയുന്നതും ചെറിയ വഴികളും തോട്ടുവക്കുകളും ആയിരുന്നു വഴിയായി തിരഞ്ഞെടുത്തത് കാരണം ഒരു പാട് കാണാനുണ്ട്. ആ യാത്രയിൽ എനിക് ഏറ്റവും ഇഷ്ടമായത് ഇല്ലിക്കൽ ടാം (പേര് കൃത്യം ഓർമയില്ല) ലോട്ട് ഉള്ള എട്ടുമന വഴിയാണ് തോടിന്റെ അരികിലൂടെ ചെറിയ മഴ പെയ്തു തിളങ്ങി നിൽക്കുന്ന പച്ച പുല്ലിലൂടെ… ഡാമിന്റെ അടുത്തു നിർത്തി 2 മീൻ പിടുത്തകാരേം കണ്ടു റെസ്റ്റി കുറച്ചു. യാത്ര തുടർന്ന്…

സ്കൂൾ എത്താനായി പണ്ടത്തെ ആ ഓർമകൾ ഓടിയെത്തി…
കത്തിയടിച്ചു കളിയാക്കിയും ഒച്ചയുണ്ടാക്കിയും നടന്ന വഴികൾ പെട്ടന്ന് എന്നെ പഴയ ആ കാലത്തേക്ക് കൊണ്ട് പോയി… രാമുചേട്ടൻ ഐ എം വിജയന്റെ പോലത്തെ ഫുട്ബോളർ എന്നു ഞങ്ങൾ പണ്ട് പറഞ്ഞിരുന്ന തീപ്പൊരി കളിക്കാരന്റെ വീടിത്തിയപ്പോ ഞാൻ ആളുണ്ടോ എന്ന മട്ടിൽ ഒരു നോട്ടം അങ്ങു പാസ്സാക്കി, പക്ഷെ സസിയായി അവിടെങ്ങും ആരുമില്ല. സ്കൂൾ എത്തി, പണ്ടത്തെ കോലം ഒക്കെ പോയി ഇപ്പൊ സ്കൂൾ ഹൈർ സെക്കണ്ടറി ആണ്. പഴമ മാറി പകരം പുതിയ കെട്ടിടം. എങ്കിലും പണ്ടുകളിച്ചിരുന്ന ഗ്രൗണ്ട് ഉണ്ട് അവിടെ ചുമ്മാ കുറച്ച നേരം ഇരുന്നു.

കരുന്നൂർ പാലം വഴി ഏറ്റുമനക്കു വീണ്ടും എത്തി പണ്ടത്തെ ചുങ്കന്റെ വീട്ടിൽ കയറി… അവന്റെ വീട്ടിൽ നെല്പാടത്തെ മഴക്കാല നീന്തലും… തെങ്ങിന്റെ കൂമ്പിൽ കയറി കാറ്റ് കൊള്ളാനിരിക്കലും എല്ലാം വീണ്ടും എന്നെ പണ്ടത്തെ കാലത്തേക്ക് കൊണ്ടോയി…

ചങ്കൻ അൻസാർ ന്റെ വീട്. മിക്കപ്പോഴും ഹോസ്റ്റൽ ചാടി സ്കൂൾ കട്ടാക്കി അവന്റെ വീട്ടിലെത്തുക അപ്പൊ അവന്റെ ഉമ്മ ഉണ്ടാക്കി തരുന്ന മാങ്ങാ പുലിശ്ശേരി എല്ലാം ഇപ്പോഴും ഓർക്കുമ്പോ നാവിൻ തുമ്പതുണ്ട്. ഞാൻ വീട്ടിൽ പോയി വരുമ്പോൾ കൊടമ്പുളി അവന്റെ ഉമ്മാക്ക് കൊടുക്കും ഉമ്മ കോഴിയെ തരും അങ്ങനെ അവിടെ ഇല്ലാത്തതും ഇവിടെയുള്ളതും തമ്മിൽ ഒരു ചെറിയ ബാർട്ടർ സിസ്റ്റം….

അവിടുന്നു കുറച്ചു കൊള്ളിയുടെ തണ്ടും വാങ്ങിച്ചു ഞാൻ യാത്ര തിരിച്ചു വീട്ടിലോട്ട്…

വന്ന വഴികൾ പറ്റുന്നതും ഒഴിവാക്കി പുത്തൻ വഴിയിലൂടെ താളത്തിൽ അങ്ങു ചവിട്ടി…

Add a Comment

Your email address will not be published. Required fields are marked *