മഴക്കാറിനെ അങ്ങു ആകാശത്തു പോയി കണ്ട്

ദൈവമേ അങ്ങേക്ക് പ്രണാമം… അങ്ങയുടെ ഈ കാണുന്ന സൃഷ്‌ടി വൈഭവങ്ങൾക്ക്… തൂണുകളില്ലാതെ പരന്നു കിടക്കുന്ന ഈ ആകാശം 🙏🏽

ആദ്യമായാണു ഇൗ സാഹസത്തിന് ഒരുങ്ങുന്നത്… വിമാനം കേറി അടിയന്തരമായി ഡൽഹി എത്തണം…

ഉപ്പ പ്രവാസിയാർന്ന് ഒരുപാട് വീമാന യാത്രകൾ നടത്തിയതാണ്… പോരുമ്പോൾ പറഞ്ഞു ബോടിങ് പാസ് കിട്ടിയാൽ പറയണം അപ്പോ പോകുമെന്ന് ഉപ്പ…

പുറത്തുള്ള പട്ടാളക്കാരന്റെ ചെക് കഴിഞ്ഞു ഞാൻ ഉള്ളിൽ കയറി…
അവിടെ കുറെ എയർലൈൻ കൗണ്ടർ ഉണ്ടാർന്ന് AirGo നു പകരം indiGo Qഇൽ കയറിനിന്ന് 2 ഉം ഒരേ കളറും സ്റ്റൈലും ആയൊണ്ട് ആദ്യം തന്നെ പാളി… അടുത്തെതാനായപ്പോഴ മനസ്സിലായത് പണി പാളിയെന്ന്…

ഒരു കണക്കിന് ബോഡിങ് പാസ്സ് കിട്ടി ഇനി പുറത്ത് വിടില്ലെന്നാ ഉപ്പയുടെ നിർദ്ദേശത്തിന് മനസ്സിലായത്.

പാസ്കിട്ടിയപ്പൊഴാ മനസ്സിലായത് അവിടെ എന്റെ പേരിനുപകരം ഉപ്പയുടെ പെരുമാത്രം…

ബോഡിങ് പാസ്സ് കിട്ടിയത് മുകളിൽ കയറി അപ്പോതന്നെ മൂട്രോഴിക്കാൻ പൊന്നു…
അവിടെ നമ്മുടെ പാരമ്പര്യ കലയുടെ രൂപങ്ങൾ… സെൽഫി എടുക്കാൻ മടിച്ചില്ല…

1 മുതൽ 40 വരെ സീറ്റ് ഉള്ളവർ കേറാൻ പറഞ്ഞു… ഞാൻ അറിഞ്ഞില്ല ഞാൻ 1 ആണെന്ന്

കുറച്ചു ഓടിയപ്പൊഴാ മനസ്സിലായത് വീമാനത്തിന് റിവേഴ്സ് ഗീയറുണ്ട് വളക്കാൻ പറ്റും എന്നൊക്കെ…

സാധാരണ കാലിൽ ചളിയാവാതിരിക്കാൻ അല്ലേൽ പരുക്കുകൾ എൽക്കാതിരിക്കാൻ ആണ് ചെരുപ്പ് അല്ലേൽ പാതരക്ഷ ഉപയോഗിക്കുക അവിടെ വളരെ വൃത്തിയിൽ അടിച്ചിട്ടിരിക്കുമ്പോൾ
ഇട്ടിരിക്കുന്ന ചെരുപ്പിന്റെ ആവശ്യം എന്തിനാവോ 😎 എന്നാലോചിച്ചു പോയി…

വിമാനം പൊതിയപ്പോഴാണ് ഗൂഗിൾ കാണിച്ചുതരുന്നത് സെറിയാണ് എന്ന് ഉറപ്പിച്ചത്. മാപിൽ കാണുന്ന കാഴ്ച നേരിൽ കണ്ട ത്രിൽ…

മുഖത്തു നല്ലോണം പുട്ടിയിട്ട മലയാളം അറിയാത്ത ചേച്ചിമാര് വിലസുനുണ്ടിവിടെ…

ഉയരം കൂടുതൽ പോകുന്തോറും ചെവി കേൾക്കുന്നത് കുറഞ്ഞു വരുന്നു…
വയറ്റിൽ ഒരു ഗുളു ഗുള് പോലെ…
പൊന്തുമ്പോളും ചരിയുമ്പോളും ചിരിക്കണോ കരയണോ എന്നപോലെ…
ഇപ്പൊ ജനലിൽ മുഴുവൻ വെള്ള പോക മാത്രം..
വെള്ള ചേച്ചിമാർക്കു മാത്രം ഒരു ആദിയുമില്ല കോഴപ്പോമില്ല…

ഒരു മാരി ജൂബിലിയിൽ mri scanningnu കേറിയ പോലെ… നല്ല തണുപ്പ്… നിശബ്ദത…
മിക്കരും നിദ്രയിലാണ്ടിരിക്കുകയാണ്..

ചില ദുരന്തൻ ചിന്തൾ മനസ്സിൽ ഓടിവന്നുകൊണ്ടിരിക്കുന്നു…

വിൻഡോ കാഴ്ച കാനേംവേണം എന്നാ ഷട്ടർ അടക്കേം വേണം
പേടിച്ചിട്ടാണേൽ ഉറങ്ങാനും പറ്റുന്നില്ല…
ഇതൊക്കെ എന്ത് എന്ന മട്ടിൽ മറ്റുള്ളവർ പലരും.

ചേച്ചിമാർ noodles വേണോ വേണോ എന്നു ചോദിക്കുമ്പോ ഉമ്മ ഇറങ്ങുമ്പോൾ തന്ന ചിക്കൻ ബിരിയാണി വയറ്റിന് വിളിച്ചു പറയാ വേണ്ടാ… വേണ്ടാ… ന്ന്…
പ്ലെയിൻ പോകുന്നുണ്ടോ എന്ന സംശയം കൂടിക്കൂടി വരുന്നു ആരോടെലും ചോദിച്ചാലോ എന്നുമുണ്ട്…

അങ്ങനെ പുറത്തു നോക്കിയിരിക്കുന്ന എന്നെ അംഭരപ്പിച്ചോണ്ട് അടുതൂടി പോയ വേറൊരു വിമാനം ഇതിന്റെ വേഗത മനസിലാക്കിതന്ന്..

വളരെ അൽബുടത്തോടെയും പേടിയോടെയും അവസാനം യാത്ര അവസാനിച്ച് അപ്പോഴതാ എന്റെ ബാഗ് വേറെ ആരോ അടിച്ചോണ്ട് പോയി… പകരം വേറെ കിട്ടി ഒരു ഹിന്ദി കാരനെ സഹായത്തോടെ ഞാൻ അവരുടെ ബാഗ് തുറന്നു അതിൽ ഉള്ള ഐഡി കാർഡിൽ നമ്പർ ഉണ്ടാർണ് വിളിച്ചു അവർ ഇതൊന്നും അറിയാതെ എന്റെ ലാപ് തോളിലിട്ട് പുറത്തിറങ്ങി… അവരെ കണ്ടെത്തി ബാഗും ലാപും കിട്ടി…
ഓഫീസിലെ ടീം ഡ്രൈവർനെ അയച്ചത് ഉപരമായി. അങ്ങോരോട് കത്തിയടിച്ച് ഒരു മണിക്കൂറിന് ശേഷം താമസ സ്ഥലത്തെത്തി…

Add a Comment

Your email address will not be published. Required fields are marked *