മനസ്സിന്റെ ഉൾത്തടങ്ങളിലേക്
ചിലപ്പോഴൊക്കെ തോന്നാറുണ്ട് ഒറ്റക്കിരിക്കുന്നത് സുഖമാണെന്ന്. പണ്ടെപ്പോഴേ എന്റെ വീട്ടിലെ റൂമിന്റെ ചുമരിൽ ഞാൻ എഴുതിയിരുന്നു “ഒറ്റക്കിരിക്കുമ്പോൾ ശാന്തനാണ് ഒന്ന് കൂടുമ്പോൾ പ്രാന്തനാവും” എന്ന്…
ഉപ്പ പറഞ്ഞ പോലെ ചെയ്യുന്ന എന്ത് ജോലിയായാലും അതിനോട് സ്നേഹവും ആതാമാർത്ഥതയും കഴിവിന്റെ അങ്ങേയറ്റം പുലർത്താൻ ശ്രമിക്കാറുണ്ട്. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് പ്രധാന തൊഴിലായാണ് ഞാൻ സ്വീകരിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ ചെയ്യുന്ന ജോലിക്കും നല്ലപോലെ ഏകാഗ്രത വേണം അതിനർത്ഥം ഒറ്റക് മാത്രം ഇരിക്കണം എന്നുമല്ല, ഒന്നിച്ചിരിക്കാം ഇപ്പോഴും ഒച്ചപ്പാടായാൽ പണി നടക്കില്ല. പണം കിട്ടില്ല.
ചിലപ്പോഴെല്ലാം ജോലി ചെയ്യുന്ന സമയങ്ങളിൽ ആരും ഒന്നു മിണ്ടാൻ പോലുമില്ലല്ലോ എന്നോർത്തു വിഷമിക്കാറുണ്ട്. അതുകൊണ്ടാവും അടുത്തുള്ള ചെറിയ കടക്കാരും പ്രത്യേകിച്ചും ചായക്കടക്കാറോഡൊക്കെ എനിക്ക് പറയാനും ചോദിക്കാനും ഒരുപാടുള്ളതിന്റെയും കാരണം. ചായ കൂടിയേ പ്രണയിക്കാനും അതാകും കാരണം.
ഇവിടെ റൂമിന്റെ അടുത്ത ചില ചങ്ങാതിമാരൊക്കെയുണ്ട്. അവരോടൊത്ത് നടക്കാനും സൈക്കിൾ ചവിട്ടാൻ പോകുന്നതും അതാവാം…
റൂമിലുള്ളവർ ജോലിക്കു പോകുമ്പോൾ അവർ ക്ഷീണിച് വന്നാലും അവരെയും കൂട്ടി പുറത്തു പോകാൻ വ്യഗ്രതപെടുന്നതും അതുകൊണ്ടാവാം.
റൂമിലുള്ളവർ നാട്ടിൽ പോയാൽ… റൂമിന്റെ അടുത്തുള്ളവർ എന്തേലും പരുപാടിക് പോയാൽ… ചായക്കടക്കാർക് അന്ന് മുടക്കം ആയാൽ… ഞാൻ എന്നോട് തെന്നെ ചോദിക്കാറുണ്ട് “ഒറ്റക്കിരിക്കുന്നത് എങ്ങിനെയുണ്ടെന്ന്? “. മൗനിയായിരിക്കുക മാത്രമാവും ഉത്തരം… അപ്പോഴൊക്കെ ചിന്താ മണ്ഡലങ്ങളിൽ ഓടി വരാറുണ്ട് ഇടപഴകൽ നിഷേധിക്കപെട്ടവരെ… ഒറ്റപെട്ടു പോയവരെ കുറിച്ചും…
എന്നിട്ടും കാണുന്ന ചിലരൊക്കെ എന്നോട് പറയാറുണ്ട് “നിനക്കെന്താ സുഖം, ആരും ശല്യപെടുത്തില്ലല്ലോ. നിന്റെ കാര്യം മാത്രം ചെയ്താ പോരെ”എന്നൊക്കെ ഇതേകുറിച് ഒന്നും ഉരിയാടാതെ ഞാനൊരു ചെറു പുഞ്ചിരിയിൽ ഒതുക്കക്കാരുണ്ട്… “രാജ്യം നഷ്ടപെട്ട വേദന മനസ്സിലാവണമെങ്കിൽ ഒരിക്കലെങ്കിലും രാജാവായി ജീവിക്കുമ്പോൾ രാജ്യം നഷ്ടപ്പെടണം”.