ദൈവത്തിന്റെ നാമത്തിൽ
Posted On January 28, 2019
ചെയ്യുന്ന കോപ്രായങ്ങൾകും ആഭാസതരങ്ങള്ക്കും പറയണം ദൈവത്തിന്റെ നാമം അടിത്തറയായി…
തെറ്റാണെന്നു മനസ്സിലായാലും സ്വ അഭിമാനതിനായി ദൈവത്തിന്റെ പേര് വെച്ചു മറക്കണം..
അതിൽ അഭിമാന പൂരിതമാവണം…
നോക്കേണ്ടതില്ല നീ നിന്റെ കർമ്മത്തെ ചെയ്യുന്നതൊക്കെയും സൽകര്മങ്ങളായി തീർക്കലാണ് നിന്റെ ഭക്തി വിജയം…
പഴിക്കണം മറ്റുള്ളവരെ ദൈവത്തിന്റെ പേരിൽ… അവർ എന്നോ ചെയ്ത തെറ്റുകൾ അക്ഷരം പ്രതി കണ്ടെത്തിയിട്ട് അവരെ തിന്നണം പച്ചക്ക്…
ചുണ്ടനക്കരുത് അവർ നന്മ ചെയ്യുന്നത് എങ്ങാനും നിന്റെ ധൃഷ്ടിയിൽ പെട്ടാൽ…
നാലാൾ കേൾക്കെ ഉറക്കെ പറയണം ഞാനും എന്റെ കൂട്ടരും മാത്രമാണ് ദൈവത്തിന്റെ നാമം മുറുകെപിടിക്കുന്നവരെന്ന്…