തോട്ടം വിളിക്കുന്നു
ഉപ്പയുടെ നിർബന്ധം… മനസ്സില്ലാ മനസ്സോടെയാണ് (കാരണം ആ വീട് വാടകക്ക് കൊടുത്തിരിക്കുകയാണ്) ഞാൻ പറമ്പിലേക് നനക്കാൻ പോയത്…
പ്രധാന പാതയിൽ നിന്നും മാറി ഇടവഴിയിലേക്കിറങ്ങുമ്പോൾ മണ്ണൊക്കെ വെള്ളം കിട്ടാതെ മുഴുത്ത മണൽ പോലെയായി വണ്ടി ടയർ പൂണ്ടു പോകുന്നു…
പറമ്പു കണ്ടപ്പോഴേ അതു മാടി വിളിക്കുന്ന പോലെ ഒരാനുഭൂതി… വെള്ളമില്ലാതെ പലരും കരിഞ്ഞു പോയിരുന്നു… മറ്റു പലർ അന്ധ്യശ്വസത്തിലും… പക്ഷെ വേറെ ചിലരുണ്ട് ഇപ്പഴും കരുതരായി നിൽക്കുന്നു…
വേനൽ ആയതിനാൽ വെള്ളം 5 തവണ അടിച്ചാണ് മോട്ടോർ വെള്ളം തന്നത്…
ആദ്യം തന്നെ വാഴകളുടെ ഇടയിൽ പണ്ടേ തീർത്ത ചാലൊന്നു തൂമ്പകൊണ്ടു മിനുക്കി അവിടെ വെള്ളം തുറന്നിട്ടു.
പിന്നെ മുളകുണ്ട് കുറച്ച് മുന്നേ നല്ല പോലെ വന്നതാർന്നു കായ്കളും ഉണ്ടായിരുന്നു. പക്ഷെ ആരോ കട്ടു കൊണ്ടുപോയപ്പോൾ വിഷമം ദേഷിയോം
പിന്നെ അതിനെ അങ്ങനെ നോക്കാരില്ലായിരുന്നു അതോണ്ടാവാം നാശത്തിന്റെ വക്കിൽ എത്തിയത്.
കിട്ടുന്നവർ തിന്നട്ടെ എന്ന ഭാവത്തിൽ ആവോളം വെള്ളം നൽകി. വഴിയിലും അറ്റത്തെ തെങ്ങിനും നനച്ചു…
വെള്ളം ഒരു നിമിഷം പോലും കാത്തു നിൽക്കാതെ ഭൂമിയിലേക്കു ആണ്ടിറങ്ങുകയാണ്… വടക്കേ അറ്റത്തുള്ള കുട്ടിതെങ്ങിനും അതിന്റെ തണലിൽ നില്ക്കുന്ന കൈതച്ചക്കക്കും നനക്കുമ്പോൾ നല്ല ചൂടായിരുന്നു…
ഇലകൾ മാറ്റാതെ അങ്ങനെ തന്നെ ഇട്ടു, നേരിട്ടുള്ള സൂര്യ പ്രകാശം ഇല്ലാത്തതിനാൽ ഇതു ഈർപ്പം നിലനിർത്തുമെന്ന പ്രതീക്ഷയിൽ. ജല പ്രവാഹം നിലച്ചു. വീണ്ടും മോട്ടോർ അല്പം കഴിഞ്ഞേ വെള്ളം തന്നൊള്ളു. അടിയിലുള്ളതല്ലേ തരാനൊക്കൂ എന്ന ഭാവത്തിൽ…
മുന്നെപ്പോഴോ നാട്ടുനച്ചിരുന്ന കൈപ്പ, ഫ്രഷ്ൻ ഫ്രൂട്ട്, പനികൂർക്ക, കുരുമുളക്, ആത്തച്ചക്ക എല്ലാരും പിണക്കത്തിലാണ്. വെള്ളം മുകളിലൂടെ വീണ്ടും വീണ്ടും തളിച്ചുകൊടുത്തു.
വാഴകൾക്കിടയിലുള്ള ആ ഒറ്റ പ്ലാവും അതിന്റെ വടക്കറ്റത്തുള്ള 5 മാവും കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു അനുഭൂതിയാണ്. കാരണം സ്വന്തം സംരക്ഷണത്തിൽ വളർന്നു വലുതായവരെ കാണുമ്പോഴുള്ള ദൈവ സ്തുതിക്കൊപ്പമുള്ള ആത്മാഭിമാനം ആവോരനുഭൂതി വേറെ തന്നെയാ…
രണ്ടു വലിയ മാവുകളുണ്ട് പറമ്പിന്റെ കിഴക്കു വശത്തായി പത്തു കൊല്ലം മുന്ന് ഉപ്പ യൂണിവേഴ്സിറ്റിയിൽ നിന്നും കൊണ്ടു വന്നതാ പക്ഷെ അത്രകണ്ട് മാങ്ങകൾ ഉണ്ടാവാറില്ല. എങ്കിലും തണലല്ലേ തരുന്നത്.
പിന്നെ കണ്ടാൽ ഓർത്തു ചിരിക്കാൻ മാത്രം കഥയുള്ള ഒരു പേരറിയാത്ത മരവും.
ഒരിക്കൽ ഒരു വാഴ കുലയിട്ടു വീഴാതിരിക്കാൻ ഉമ്മ അതിനൊരു വടി കൊണ്ടൊരു താങ് കൊടുത്തു വാഴ പഴം തിന്നു വർഷങ്ങൾ ഏറെയായെങ്കിലും ആ താങ് കൊടുത്ത വടിയിപ്പോൾ പറമ്പിലെ രണ്ടാമത്തെ വലിയ വൃക്ഷമായി പന്തലിച്ചു നിൽക്കുന്നുവെങ്കിലും ഭക്ഷിക്കാനുള്ള ഫലം ലഭ്യമല്ലേലും അതിൽ നിറയെ പ്രത്യേകതരം കായ്കളുണ്ടാവാറുണ്ട് അതുങ്ങി ദീപം വെക്കുന്ന പാത്രംപോലെയാകും നല്ല വലിയ ഇലകൾ, തടികൾക്കു ബലം കുറവാണേലും വലുപ്പം കൂടുതലാണ്. സംഭവം ഇങ്ങനെയൊക്കെ ആണേലും കാണുന്നവർക്കിതു വെട്ടാനുള്ള ചൊരിച്ചിലിതിരി കൂടുതലാണ്. “ആ പാഴ്മരമെന്തിനാ നിർത്തുന്നെ വെട്ടികളഞ്ഞുടെ” അറിയാതെ പറഞ്ഞുപോകും “ഓരോ മരങ്ങൾക്കും സസ്യലതാദികൾക്കും അതിന്റെ പ്രതികയുണ്ട് ഒന്നുമില്ലേലും തണലായി നിവർന്നു നിൽക്കട്ടെ”
പടിഞ്ഞാറേ തൊടുമണ്ടയിൽ നട്ട ശീമകൊന്നായൊക്കെ വേഗത്തിൽ വളർന്നു വരുന്നുണ്ട്. പ്രകാശം കുറവായതിനാൽ പപ്പായയും കൊള്ളിയും അവിടെയങ്ങനെ വളരുന്നില്ല.
കിഴക്ക് തെക്ക് ഭാഗത്തുള്ള പകുതി കുളം ആകെ മാലിന്യം നിറഞ്ഞിരിക്കുകയാണ്. പറ്റുന്ന പോലെയൊക്കെ പുറത്തെടുത്തു ഇനിയും ഉണ്ട്. വെള്ളം വളരെ കുവാണ്.
അതിൽ ഒരു കൊല്ലം മുന്നിട്ട് മീനുകൾ എവിടെയാണെന്ന് പോലുമറിയില്ല.
മുറ്റം വീശിയൊന്നു നനച്ചു പതിയെ ഇങ്ങു പൊന്നു.