തിരിച്ചു പോക്ക്
Posted On January 20, 2019
ശീതീകരിച്ച കാറിൽ യാത്രക്ക് മുന്നത്തെപോലെ സമാധാനമില്ല…
ഇനി കുറച്ചു നാൾ പൊതുയാത്രയാവാം…
ബസ്സിലും കിട്ടിയില്ല ആ പണ്ടത്തെ സന്തോഷം…
എങ്കിൽ ഇനി ബൈക്കിൽ ആവുമെന്ന് കരുതി അതും പരീക്ഷിച്ചു. പക്ഷെ, നിരാശ മാത്രം ബാക്കി…
അപ്പോഴാണ് സൈക്കിൾ ഓർമ വന്നത്…
ഉടനെ ഗിയര് സൈക്കിൾ ഓർഡർ ചെയ്തു…
വേഗത കൂടിയതിനാൽ പ്രകൃതിയെ കാണാനൊക്കുന്നില്ല…
എങ്കിൽ ഗിയര് ഇല്ലാത്തത് വാങ്ങി, ഒരു മാറ്റവുമില്ല…
പിന്നെ നടന്നാലോ എന്നായി…
നടത്തം തുടങ്ങി… സന്തോഷം വന്നു തുടങ്ങി…
ചെരിപ്പുരിയാൽ ഒന്നൂടി നന്നാവും എന്നു തോന്നി…
പിന്നെ ആലോജിച്ചപ്പോഴാ മനസ്സിലായത്… ഞാൻ വന്ന വഴിയിലേക്കുള്ള തിരിച്ചു നടത്തിലാണ്…
അന്യന്റെ ദുഃഖമറിയാനും ആശ്വാസമേകാനും…
ആരുമില്ലാത്തവർക്ക് കുറച്ചെങ്കിലും സമയം ചിലവാക്കുവാനും…
പ്രകൃതിയുടെ ഓരോ വികൃതിയും കാതോർത്തുകൊണ്ടുള്ള അകളങ്ങളിലേക്കുള്ള സമാധാനമായ തിരിച്ചു പോക്ക്…