ചിരിയുടെ ആഴം
Posted On October 3, 2022
ചിലരുടെ ചിരികൾ ശ്രദ്ധിച്ചിട്ടില്ലേ..?
സന്തോഷം കൊണ്ടലത്തല്ലലാവും …
ചിലത് ചിലരെ കാണിക്കാൻ വേണ്ടിയാകും …
മറ്റു ചിലതുണ്ട് ഉള്ളിലെ ദുഃഖങ്ങളെ ആരും ചികയാതിരിക്കാൻ…
ചില്ലിട്ടടച്ച ചിരികൾ …
വേദനയും ദുഃഖവും നിറഞ്ഞു വിങ്ങാനിരിക്കുന്ന കടൽ പോലെ …
ഒന്ന് ആഞ്ഞടിക്കാൻ തീരമില്ലാതെ നിലക്കുന്ന തിരകളെ പോലെ…
പലപ്പോഴും നാം തിരിച്ചറിയാതെയും പോകുന്ന സങ്കട കടൽ…
വറ്റിവരണ്ടുപോകുമ്പോൾ മാത്രമാവും തന്റെ ആഴം നമ്മളറിയുള്ളൂ…