കാത്തിരിപ്പ്

താടിക്ക് ഇരുകൈകൊടുത്ത്
മെയ്യാകെ വളച്ചൊടിച്ച്
തിണ്ണയുടെ അറ്റത്ത് തളർന്നിരിക്കുകയാണ്
താങ്ങാനും തണലേകാനും ആരുടെയോ വരവിനായി കാത്തിരിപ്പൂ…
തെല്ലു തിടുക്കമുണ്ടെലും തിരക്കാക്കുന്നില്ല
ഇത്രയും കാത്തിരുന്നതല്ലെ ഇനിയിത്തിരിയൊള്ളുയെന്ന പ്രതീക്ഷയുടെ കാത്തിരിപ്പിലാണ്.

Add a Comment

Your email address will not be published. Required fields are marked *