ഒറ്റ

ഒറ്റക്കിരിക്കുമ്പോൾ ഓർത്തെടുക്കാറുണ്ട് ഒറ്റപ്പെടലിൻ്റെ യാതനകൾ.

ഒരുമിച്ചാവുമ്പോൾ ഒച്ചവെക്കുമ്പോൾ ഓർമയിലുണ്ട് ഒരിക്കൽ ഒറ്റക്കായിരുന്നുവെന്ന്.

ഓർത്തിരുന്നില്ല ഒറ്റപെട്ടവരെപറ്റി കാരണം, അന്ന് ഓട്ടത്തിനിടയിൽ ഓർക്കാൻ ആർക്കാ സമയം.?!


ഇന്നിപ്പോ, ഓടിതളർന്നിരിക്കുന്നു… ഓടിക്കൊണ്ടിരിക്കുന്നവരെ നോക്കി ഒച്ചവെക്കലെല്ലാതെ ഒന്നിനും ഒരുംമ്പെടാനാവില്ല.

ഒച്ചിൻ്റെ ഓട്ടമ്പോലും ഒരുപാട് വേഗത്തിലാണ്.

ഒറ്റപെടാൻ ഒറ്റക്കൊന്ന് ഒരുങ്ങിക്കൊള്ളു…

Add a Comment

Your email address will not be published. Required fields are marked *