എന്തെന്നില്ലാത്തവർ
Posted On January 20, 2019
എന്ത് ചെയ്യണം ചെയ്യരുത് …
എന്ത് കുടിക്കണം കുടിക്കരുത് …
എന്ത് വിശ്വസിക്കണം വിശ്വസിക്കരുത്…
എന്ത് വായിക്കണം വായിക്കരുത്…
എന്ത് ചിന്തിക്കണം ചിന്തിക്കരുത്…
എന്തെന്നില്ലാത്ത അന്തം വിട്ടിരിക്കുംന്നേരം…
എന്ത് പറ്റിയെന്നു വെറുതെ ചോദിക്കണം…
എന്തിനാണേലും പഴിക്കണം മുൻ ചെയ്തികളെ…
എന്താണ് കാരണമെന്ന് പറയരുത് പറയിക്കരുത്…
എന്ത് നിങ്ങൾ വിചാരിച്ചാലും ഇതാണടോ…
അന്തമില്ലാവരേ സ്വേച്ഛാധിപത്യം…!