ഉന്നത-വിദ്യാഭ്യാസം നമ്മെ നാട് കടത്തുമ്പോൾ
നമ്മുടെ നാട്ടിൽ വിദ്യാഭ്യാസം എല്ലാവരിലും എല്ലായിടത്തും എത്തിയിരിക്കുന്നു ഇഷ്ടമുള്ളവർക് ഇഷ്ടമുള്ളത് പഠിക്കാനുള്ള വലിയ അവസരങ്ങളാണ് മുന്നിൽ തുറന്നു കിടക്കുന്നത് നല്ലൊരു കാര്യവും ഈ കാലഘട്ടത്തിന്റെ അനിവാര്യതയും അതുതന്നെയാണ് പഠിക്കണം പഠിച്ചു മുന്നേറണം.
മാറ്റങ്ങൾ അത് ജീവിതത്തിന്റെ ഭാഗാമാണ് പക്ഷെ മാറ്റത്തിന്റെ ദിശ നമുക്ക് നിശ്ചയിക്കാൻ കഴിയുമ്പോൾ നന്നാവും എന്നാ പലപ്പോഴും തോന്നാറുള്ളത്. ഞാൻ പറയാൻ പോകുന്നത് ആരെയും ക്രൂശിക്കാനോ കുരിശിൽ കേറ്റാനോ അല്ല എന്റെ ചില ചിന്തകൾ മാത്രമാണ് പങ്കു വെക്കുന്നത് നിങ്ങളുടേത് വേറെ ആയിരിക്കാം.
വലിയ സമ്പന്ന കുടുംബല്ല ഞങ്ങളുടേത് എന്റെ ഉപ്പ ഗൾഫിൽ പോയി കഷ്ട്ടപെട്ട് സമ്പാദിച്ചു ഞങ്ങൾ മൂന്നു മക്കളെയും നല്ലോണം പഠിപ്പിച്ചു വീട് വെച്ചത് ബാക്കി കാര്യങ്ങളും ചെയ്തത്. ഇപ്പൊ ഉപ്പോ യവ്വനത്തിന്റെ നല്ലൊരു ശദമാനവും അവിട ഉരുക്കി തീർത്തു ഞങ്ങൾക്കും കുടുംബത്തിന് വേണ്ടിയും. ഞങ്ങൾ മൂന്നു പേരും പിജി-ക്കാരാണ് പലജോലികളും ഞങ്ങൾ ചെയ്യുന്നുണ്ട്. ഉപ്പ അന്ന് സ്വയം കത്തി പടുത്തുയർത്തിയ തണലിന്റെ മറവിലാണ് ഇപ്പോഴും ഞങ്ങളുടെ ജീവിതം തെരക്കേടില്ലാതെ പോകുന്നത്.
പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് എങ്ങനെയാകും എന്റെ ഉപ്പ രാവും പകലും ഇന്നുള്ളപോലെ ഒറക്കം കെടുത്താൻ റെഡ്ബുൾ പോലുള്ള കഫീൻ പാനീയം ഉപയോഗിക്കാതെ കാറ്റെന്നോ ചൂടെന്നോ തണുപ്പെന്നോ ഒന്നിനെയും വക വെക്കാതെ വണ്ടി മക്കയിൽ നിന്നും മദീനയിലേക്കൊക്കെ ഓടിച്ചിട്ടുണ്ടാവുക!!! പിന്നീട് അദ്ദേഹവുമായുള്ള ചില സംഭാഷണങ്ങളിൽനിന്നും ഒരു ഉത്തരത്തിലേക്ക് ഞാൻതന്നെ എത്തി അതാണ് കുടുമ്പത്തിനു വേണ്ടിയുള്ള നെട്ടോട്ടം! അവിടെ ഒറക്കം കെടുത്താൻ എന്തിനാ റെഡ്ബുൾ… ഇപ്പോൾ ഉപ്പ മധ്യ വയസ്കനാണ്. ഞനങ്ങൾക്കു വേണ്ടിയുള്ള ഓട്ടത്തിൽ സ്വയം ജീവിക്കാൻ മറന്നിരിക്കാം ഞങ്ങൾക്ക് വേണ്ടി എല്ലാം നേടിതന്നിട്ട് ഇപ്പോൾ സമാധാനത്തിനായി ഇപ്പോൾ അദ്ദേഹം നാട്ടിലുണ്ട്.
എന്റെ ഉമ്മയുടെ അദ്ധ്വാന പരിശ്രമങ്ങളും ചെറുതല്ല ഉപ്പയിലല്ലാതെ ഞങ്ങളെ മൂന്നിനേയും ഒറ്റക്ക് പോറ്റിയെടുത്തത്. പ്രത്യേകിച്ചും ഒന്നിച്ചുനിന്നു ഒന്നിനെപോലും നേരാവണ്ണം നോക്കാൻ സമയമില്ലാത്ത താല്പര്യമിലാത്ത ഈ കാലഘട്ടത്തിൽ വളരെ ഏറെ പ്രസക്തമാണ്.
ഞാൻ പറഞ്ഞത് എന്റെ മാതാ-പിതാക്കളുടെ അവസ്ഥകളാണ്. സാഹചര്യമനുസരിച് പലരുടെയും പലതും ആകാം.
ഇനി നമ്മളിലേക്ക് വരാം, പുതിയ വിദ്യാഭ്യാസവും ലോകക്രമവും അനുസരിച്ചു എത്ര ബഹളം ഉണ്ടാക്കിയാലും നമ്മുടെ നാട്ടിൽ പുതയ ജോലികളും അതിനു വേണ്ടത്ര ശമ്പളവും കുറവാണ്. ഇതിനു ഞാൻ ആരെയും പഴിക്കുന്നില്ല നമ്മുടെ നാടും പുരോഗതി പ്രാപിക്കും പലതിലും ഇപ്പൊ ഉള്ളപോലെ.
നേരത്തെ പറഞ്ഞ പോലെ എന്റെ വിദ്യാഭ്യാസമനുസരിച് എനിക്ക് വിദേശത്ത് നല്ല ജോലിയും ഉയർന്ന ശമ്പളവും കിട്ടും എന്റെ ജോലിക്കുവേണ്ടി വളർത്തിയെടുത്ത കഴിവുകൾ തെരക്കേടില്ലാതായോണ്ടും പുതിയ മാറ്റത്തിനനുസരിച് പഠിക്കുന്നുമുണ്ട്. കാണുന്നവരെല്ലാം ചോദിക്കുന്നുണ്ട് വിദേശത് (യൂക്കെ, യൂറോപ്പ്, അമേരിക്ക, കാനഡ… ) പൊക്കുടേ. അവിടെയാണ് നല്ല അവസരങ്ങളുള്ളത്. എല്ലാവരും പോകുന്നുണ്ട്. പല നല്ല രാജ്യങ്ങളും എല്ലാവരെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുണ്ട്… ഈ ഓളത്തിൽ എന്റെ കൂടെ പഠിച്ച പെണ്ണെന്നോ ആണെന്നോ വിത്യാസമില്ലാതെ നല്ലൊരു ശദമാനം പേരും ഇപ്പൊ പോയി കഴിഞ്ഞു… മിക്യവരും നല്ല സമ്പന്നരോ കടം വഴിയോ അവിടെ എത്തിയിരിക്കുന്നതും ജീവിക്കുന്നതും. എനിക്കും പ്രദീക്ഷയുണ്ട് അവർക്കെല്ലാം നല്ല കളര്ഫുൽ ജീവിതം ആയിരിക്കും അവിടെ കാത്തിരിക്കുന്നത്. ഈ പോയവർ കാലക്രമേണ അവിടെത്തെ പൗരന്മാരാകും ഇവിടത്തെ പൗരത്വം പിന്നെ ആർക്കു വേണം? ഇടക്കൊക്കെ നാട്ടിലോട്ട് വരുന്നവരെയും എനിക്കറിയാം പക്ഷെ അവർ ഇവിടെ അതിഥികളാണ് അവർക്കു അവരുടെ രാജ്യത്തിലേക്കും ജോലിയിലേക്കും ജീവിതത്തിലേക്കും തിരിച്ചുപോയെ പറ്റൂ.
ഈ അടിച്ചുപൊളിയിലും കരിയറിസത്തിലും പോക്കിലും വരവിനും ഇടയിൽ വെളുത്ത് നരച്ച തൊലികൾക്ക് ചുളുക്കം-വന്ന ജീവന്റെ ആദ്യ-അവസാന കാലങ്ങളിലേക്ക് നിന്നും നെരങ്ങിയും നടന്നും നീങ്ങുമ്പോൾ ഒന്ന് മിണ്ടാൻ ഒന്ന് കൈപിടിച്ചു നടക്കാൻ ആ പഴ ശരീങ്ങൾ മനസ്സിൽ മാടി വിളിക്കുന്നുണ്ടാകും, ഒരു പക്ഷെ ഉറക്കെ പറയില്ല കാരണം നമ്മളെ സന്തോഷം കളയാൻ അവർനിക്കില്ല. നമ്മുടെ പണത്തിനു കൊടുക്കാൻ പറ്റാത്ത അവരാഗ്രഹിക്കുന്ന നമ്മുടെ അമൂല്യമായ ഒന്നാവും അവരോടൊത്തുള്ള ജീവിതം.
നാം നേടിയ എത്രയോ വിജയങ്ങൾക്കും നേട്ടങ്ങൾക്കും അവരില്ലാതെ അവരെ നാം ചേർത്തുപിടിക്കാതെ വർണം നിറഞ്ഞതാകുമോ? നമുക്കും ശേഷവും ജനിക്കാതിരിക്കുന്ന തലമുറകളെയും മറക്കണ്ട കാരണം കാലങ്ങൾ കഴിയുമ്പോൾ നമ്മളാകും ഈ സ്ഥാനത്തും സഥലത്തും അതിന്റെ രൂപങ്ങളും കോലങ്ങളും ഒരു പക്ഷെ നമുക്കിന്നു ആലോചിക്കാൻ പോലും പറ്റണമെന്നില്ല.
മനുഷ്യനും മെഷീനുകളും കുറേക്കൂടി വിശാലമായി പറഞ്ഞാൽ നമുക്കിന്ന് സുപരിചിതമായി അറിയുന്ന നിർമിത-ബുദ്ധിയും തമ്മിലുള്ള ഏക വിത്യാസം വികാരങ്ങനാണ്. മനുഷ്യർക്ക് മനുഷ്യരോടും കൂടപ്പിറപ്പുകളോടുമുള്ള വൈകാരിക ബന്ധം. കേവലം പണത്തിനു അതിന്റെ വിടവ് തീർക്കലസാധ്യം തീർച്ച.
സമയം കണ്ടെത്തണം നമുക്ക് വേണ്ടി ജീവിതത്തിന്റെ നല്ലൊരു സമയം കളഞ്ഞവർക്കായി. നമുക് വിസ്മരിക്കാതിരിക്കാം നമ്മെ നാമാക്കിയവരെ.
ജീവിച്ചിരിക്കുമ്പോൾ കൊടുക്കാൻ പറ്റാത്ത സ്നേഹത്തിനും പകരം മരിച്ചുകഴിഞ്ഞാൽ നമ്മൾ കല്ലറകളിൽ നൽകുന്ന പൂക്കൾ അർത്ഥശൂന്യമായിരിക്കും.
സ്നേഹങ്ങൾക്കും ചിന്തകൾക്കും ചിതലരിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സംസ്‌നേഹം സമദ്.