ആധുനികത പടർന്നു പന്തലിക്കുമ്പോൾ
മഷിപുരണ്ട പേനകൾക്കും പേപ്പറുകൾക്കും വിടപറയുന്നൊരു കാലത്താണ് നമ്മളുള്ളത്. നമ്മൾ നമ്മിൽ നിന്നുമകന്നു ഞാനിലേക്കും എന്നിലേക്കും മാത്രമായി ചുരുങ്ങിയ കാലം.
കമ്പ്യൂട്ടർ എന്ന മെഷീൻ വന്നതിൽ പിന്നെ അങ്ങനെയാ അങ്ങാടിയില്ല അയല്പക്കമില്ല ആളുകളുമില്ല അരങ്ങുമില്ല അന്തിയുമില്ല എല്ലാം കമ്പ്യൂട്ടറും അവന്റെ മകൻ ഫോണും കയ്യടക്കിയിരിക്കുന്നു.
ഈ ഫോൺ മറ്റൊരാളുമായി ബന്ധപ്പെടാൻ മാത്രമല്ല മ്മളെക്കാൾ സ്മാർടാവാൻ തുടങ്ങുകയാണവൻ. ഞമ്മൾ അറിഞ്ഞും അറിയാതെയും അവൻ നമ്മളെ പറ്റി വലിയൊരു പഠനം നടത്തുന്നുണ്ടത്രേ. മുന്തിയ ഫോണുകൾ നമ്മളെ കൂടുതൽ പഠിക്കുന്നവർ നമ്മൾ കുടിക്കുന്നതും നടക്കുന്നതും പറയുന്നതും കാണുന്നതും കേൾക്കുന്നതും നമ്മളെ പറ്റിയെല്ലാം നമ്മുടെ അമ്മയെക്കാളേറെ എന്തിനേറെ നമ്മൾ അടുത്തതെന്തു ചിന്തിക്കും എന്ത് വാങ്ങിക്കും എന്നുവരെയൊക്കെ അവൻ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.
ഒരു വേള വിശ്രമിക്കാനുള്ള നമ്മുടെ ആസക്തി പോലും നഷ്ടമായിരിയ്ക്കുന്നു. ദിവസോം 24 മണിക്കൂറും നമ്മൾ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. ജീവിക്കാൻ ആണ് വർക്ക് ചെയ്യുന്നതെങ്കിലും ജീവിതം തന്നെ ജോലിയായി തീർന്ന അവസ്ഥ ഇപ്പോൾ സംജാതമായിരുന്നു. ഒരു വീട്ടിലുള്ളവർ പോലും നേരിൽ സംസാരിച്ചിട്ടു കാലമേറെയായി.
നമുക്ക് ഒന്നിക്കാനാണ് എന്നപേരിൽ നമ്മളെ പരസ്പരം കണ്ടാൽ പരിജയം ഇല്ലാത്ത വരാക്കി. എന്തും കടയിൽ പോകാതെ കൈവിരൽ കൊണ്ട് വീട്ടിട്ടെത്തിക്കാവുന്ന കാലം പറയാം നമുക് തിരക്കിനെ പറ്റിയും കടയിലെ ബുധിമുട്ടുകളേം പറ്റിയും ഒരു പക്ഷെ ആ കടക്കാരനെ നമുക്ക് നേരിൽ പരിചരയമില്ല പണ്ട് നാം പറഞ്ഞിരുന്ന ആ വിഷമങ്ങളും ആവലാതികളും ഇനി കേവലം സ്‌ക്രീനുകൾക്കപ്പുറമുള്ള ആരോടോ പറയാം.
നമുക് വേണ്ട വാർത്തകളും വർത്തമാനങ്ങളും നൽകി ഭരിക്കുന്നവർ നമ്മെ പറഞ്ഞു പറ്റിച്ചുകൊണ്ടിരിക്കുന്നു. നമ്മളും ചോദിക്കാനും തർക്കിക്കാണും പോകാറില്ല കാരണം നമ്മൾ നമുക്ക് വേണ്ട വാർത്താ തിരക്കുകളിയാണ്.
നേതാക്കളും അണികളും അവർക്കിഷ്ടമുള്ളതു നമ്മുടെ പണംകൊണ്ടങ്ങു ചെയ്യും. ചോദിക്കണ്ട പറയില്ല അവരൊരിക്കലും.