ആത്മാവിന്റെ യാത്ര
രാവിലെ തുടങ്ങിയ സൈക്കിൾ യാത്ര ഒന്നര മണിക്കൂറിനു ശേഷം എന്നെ വിദ്യയുടെ വീട്ടിലെത്തിച്ചു…
വിദ്യ : ഞാൻ ഡിഗ്രിക്ക് കൂടെ പഠിച്ച പടിപ്പിസ്റ്…
ഇതുവരെ ഉണ്ടായ ഫ്രണ്ട്സിൽ ഒരു കട്ട ഫ്രണ്ട്…
പ്രചോദനമാണ് പലപ്പോഴും…
ആദ്യമായി ഒരു വർക് പിച്ചുതന്നെയാളാ…
ഇടക്ക് ആലോജിക്കാറുണ്ട് ഇതുമാത്രമാണോ ഇത്ര ഫ്രണ്ട്ഷിപ്പിനുള്ള കാരണം…
അല്ല…
പ്രധാന കാരണം വീടിനു ചുറ്റും വിശാലമായി തിങ്ങി നിറഞ്ഞു ഉല്ലസിക്കുന്ന ജാതി തോട്ടം…
അവിടത്തെ ചെറുചെടികളും മാവുകളും പ്ലാവുകളും കടപ്ലാവുകളും കൈതചക്കയും പലതരം പലവൃക്ഷങ്ങളും വേപ്പും കുരുമുളകും തുടങ്ങിയവയും പലതരം തുളസികളും..
അങ്ങനെ നീളുന്ന ലിസ്റ്റ്…
പിന്നെ ആട് പശു കോഴി വേറേം…
വീടിനു പിന്നാമ്പുറത്താണേൽ നല്ല സുന്ദരമായ ഒരരുവിയും..
ആരുടെ മനസ്സിലും സത്തോഷം പകരുന്ന ഒരു കാഴ്ചകൾ തന്നെയാണ്…
അമ്മ… ശരീരത്തിന് പ്രായമായെങ്കിലും മനസ്സിപ്പോഴും പൂർണ ആരോഗ്യവത്തിയാണ്…
അമ്മയുമായി കൃഷിയെ പട്ടിസംസാരിക്കുമ്പോൾ വേറേ ഏതോ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന അനുഭൂതിയാണ്…
ഇടത്തൂർന്നു നിൽക്കുന്ന ആ ജാതി തൊട്ടത്തിലൂടെ നടക്കുമ്പോൾ ഏതു ബാംഗ്ലൂരിലും കിട്ടാത്ത ഒരു കുളിർമയും സന്തോഷവുമാണ്…
അവിടെ അങ്ങനെ കുറച്ചു സമയം ചെലവഴിച്ച ശേഷം തിരിച്ചു ചവിട്ടി വരുന്ന വഴിക്കാണ്… ഒരു മിനി ഡാമുള്ളത് കാണാൻ നല്ല ഭംഗിയാണ്…
കുറച്ചു നേരം അതിന്റെ തീരത്തുനിന്നു…
കൂരിയിരുട്ടിയ ആ മഴയും ഇടിവെട്ടും വീട്ടിലേക്കുള്ള ചെയുവഴികലൂടെ കാലുകളുടെ ആക്കം കൂട്ടി ആഞ്ഞങ്ങു ചവിട്ടി…
പതിയെ അകലം കുറഞ്ഞുവന്നു ഇല്ലാതായി…